Categories
Breaking News

നരിക്കാട്ടേരിയിലെ അസീസിനെ കൊന്നത് തന്നെയെന്ന്; ക്രൂരമായദൃശ്യം പകർത്തിയത് സഹോദരിയോ ?

നാദാപുരം : പേരോട് എം.ഐ എം ഹയർ സെക്കണ്ടറി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന നരിക്കാട്ടേരിയിലെ അസീസിനെ കഴുത്ത് ഞെരിച്ച് കൊന്നത് തന്നെയെന്ന് നാട്ടുകാർ.

അസീസിനെ സഹോരൻ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുന്നതിന്റെ ദൃശ്യം പകർത്തിയത് സഹോദരിയോ ഉപ്പയുടെ സഹോദരിയുടെ മകനോയാണെന്നതിന് വ്യക്തമായ തെളിവുകൾ. നാല് പേർ പൊലീസ് കസ്റ്റഡിയിൽ .

കൊലപാതകമാണെന്ന് ഉറച്ചു പറയുന്ന നാട്ടുകാർ കൊലാപാതകമാണെന്ന് വീട്ടുകാർക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും പറയുന്നു.

തെളിവുകൾ പുറത്തുവന്നതോടെ പട്ടാപകൽ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങി മരിച്ചെന്ന കഥയാണ് പൊളിയുന്നത്.

സംഭവം കൊലപാതകമെന്ന് തെളിയിക്കുന്ന വീഡിയോ 10 മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം പുറത്തായി. ഇതേ തുടർന്ന് നാട്ടുകാർ വീട് വളയുകയും സംഭവത്തിൽ പ്രതിഷേധിച്ച് പൊലിസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിക്കുകയും ചെയ്തു.

പേരോട് എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയും നാദാപുരത്തെ ടാക്സി ഡ്രൈവർ അഷ്റഫിന്റെ മകനുമായ നരിക്കാട്ടേരി കറ്റാരത്ത് അബ്ദുൽ അസീസിനെയാണ് കഴിഞ്ഞ മെയ് 17 ന് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്.

വീട്ടിലെ ചില പ്രശ്നങ്ങളാണ് മരണ കാരണമെന്നും അസീസ് തൂങ്ങി മരിച്ചതാകാൻ സാധ്യത ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നു.

രണ്ടാനമ്മയും അവരുടെ ബന്ധുക്കളും അസീസിനെ മനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു .

മരിച്ച ദിവസം അസീസിനെ ഇവർ മർദ്ദിച്ചെന്നും ആക്ഷേപമുയർന്നു. സംഭവത്തിലെ ദുരൂഹത അകറ്റാൻ സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കർമ സമിതിക്ക് രൂപം നൽകുകയുണ്ടായി.

എന്നാൽ, വീട്ടുകാർ ഇത് നിഷേധിക്കുകയും പൊലീസ് അന്വേഷണം മരവിക്കുകയും ചെയ്തതിനിടയിലാണ് വെള്ളിയാഴ്ച വൈകിട്ട് അസീസിനെ സഹോദരൻ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

വീഡിയോ ദൃശ്യങ്ങളില്‍ കഴുത്ത് ഞെരിക്കുന്നത് വ്യക്തമായി കാണുന്നുണ്ട്. സംഭവത്തിന് ശേഷം സഹോദരന്‍ ഗള്‍ഫിലേക്ക് കടന്നതിന്റെ പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

ഇതോടെ കേസിൽ പുതിയ വഴിത്തിരിവുണ്ടായി.
ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കേസിൽ പുനരന്വേഷണം നടത്തുമെന്നും വിദേശത്തുള്ള സഹോദരനെ നാട്ടിലെത്തിക്കുമെന്നും ദൃശ്യങ്ങൾ പുറത്തു വിട്ട ആളെ കസ്റ്റഡിയിലെടുക്കുമെന്നും പൊലിസ് അറിയിച്ചു.

ഇതിന്റെ ഭാഗമായി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജു ജോസ് അസീസിന്റെ വീട്ടിലെത്തി ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP