നാദാപുരം : നാല് പതിറ്റാണ്ടോളം നാദാപുരത്ത് പ്രാദേശി പത്ര പ്രവർത്തകരായിരുന്ന കെ ബാലൻ അടിയോടി, പി മമ്മു മുൻഷി എന്നിവരെ നാദാപുരത്തെ പൗരാവലി അനുസ്മരിച്ചു.
പ്രസ് ഫോറം സംഘടിപ്പിച്ച പരിപാടി
എം വി ശ്രേയാംസ് കുമാർ എം പി ഉദ്ഘാടനം ചെയ്തു.
എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. എം സി വടകര അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കെ പ്രവീൺ കുമാർ, വി പി കുഞ്ഞി കൃഷ്ണൻ, പി ശാദുലി, രജീന്ദ്രൻ കപ്പള്ളി, അഹമ്മദ് പുന്നക്കൽ,കെ ടി കെ ചന്ദ്രൻ,സൂപ്പി നരിക്കാട്ടേരി, സി വി എം നജ്മ, പി സുരയ്യ, ആവോലം രാധാകൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, കെ. ഹേമചന്ദ്രൻ , പി എം നാണു, ബാലരാജ്, സജീവൻ കുനിങ്ങാട്, സി പി സലാം, എം എ വാണിമേൽ, ഇ സിദ്ധീഖ്, എ റഹീം, രാധാകൃഷ്ണൻ അരൂർ, മുഹമ്മദലി തിനൂർ, ഇസ്മായിൽ വാണിമേൽ എന്നിവർ സംസാരിച്ചു.
കെ ബാലൻ അടിയോടിയുടെയും
പി മമ്മു മുൻഷിയുടെയും കുടുംബാംഗങ്ങളും പങ്കെടുന്നു.
കെ കെ ശ്രീജിത് സ്വാഗതവും വത്സരാജ് മണലാട്ട് നന്ദിയും പറഞ്ഞു.