Categories
Breaking News

ചന്ദനത്തിൽ സുഗന്ദമൊരുക്കാൻ പുങ്കുളത്തെ ബാംബു ഫാക്റ്ററിയും

നാദാപുരം :നാടിൻ്റെ വികസന സ്വപ്നങ്ങൾ നെഞ്ചേറ്റി പത്ത് വർഷം മുമ്പ് ആരംഭിച്ച നാദാപുരം മണ്ഡലത്തിലെ അദ്യ വ്യവസായ യൂനിറ്റ് വീണ്ടും പ്രതീക്ഷയുടെ വഴിയിൽ .

ചന്ദനത്തിൽ സുഗന്ദമൊരുക്കാൻ ഇനി പുങ്കുളത്തെ ബാംബു ഫാക്റ്ററിയും .

വളയം -ചെക്യാട് ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ പുങ്കുളത്തെ ബാംബു കോർപ്പറേഷൻ യുണിറ്റിന് കീഴിൽ ബാംബു ചന്ദനത്തിരി സിറ്റിക്ക് നിർമ്മാണ യൂണിറ്റ് ആരംഭിക്കും.

ഉദ്ഘാടനം 30-ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ഓൺലൈനിൽ നിർവ്വഹിക്കും. ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സി.എച്ച്. ബാലകൃഷ്ണൻ , തൊടുവയിൽ മുഹമ്മൂദ് , കോർപ്പറേഷൻ ചെയർമാൻ കെ.ജെ.ജേക്കമ്പ്.എം.ഡി.എ.എം. അബ്ദുൾ റഷീദ് പങ്കെടുക്കും.

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന ബാംബു ചന്ദനത്തിരിക്ക് എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇറക്കുമതി നിർത്തിയിരുന്നു.

തുടർന്നാണ് ചെറുകിട വനിത സംരഭമായി യൂണിറ്റ് ആരംഭിക്കുന്നത്. ദിവസം 1 ടൺ ഉല്പാദനമാണ് പ്രതീക്ഷിക്കുന്നത്. 25 ലക്ഷം രൂപയാണ് മുടക്ക് മുതൽ .

വി.എസ്സ് ഗവൺമെന്റിന്റെ കാലത്താണ് പൂക്കളത്ത്  സംസ്ക്കരണ യൂണിറ്റ് ആരംഭിച്ചത്. ചന്ദന തിരിയുടെ വില്പന സാധ്യതയ്ക്ക് അനുസരിച്ച് യൂണിറ്റ് വിപുലപ്പെടുത്തി കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

യൂണിറ്റ് വികസനവുമായി ബന്ധപ്പെട്ട് ഇ കെ. വിജയൻ എം.എൽ.എ. നിയമസഭയിൽ ചോദ്യങ്ങൾ ഉണയിച്ചിരുന്നു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP