ചുരം റോഡിലൂടെ യാത്ര നിരോധനം ; ബദല്‍ റോഡിനെ കുറിച്ച് മിണ്ടാട്ടമില്ല

By | Saturday July 14th, 2018

SHARE NEWS
വെളിച്ചം കാണാതെ 
വയനാട് -വിലങ്ങാട് ബദല്‍ റോഡ്…

വിലങ്ങാട്(നാദാപുരം) : കാലവര്‍ഷം കനത്തിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ കാരണം നിരവധി തവണ താമരശ്ശേരി ചുരം റോഡില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. കുറ്റ്യാടി പക്രതളം ചുരം റോഡിലും മണ്ണിടിച്ചല്‍ കാരണം അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ ദിവസം പക്രതളം ചുരത്തില്‍ നിന്നും ലോറി കൊക്കയിലേക്ക് വീണ് മൈസൂരു സ്വദേശിയായ ഡ്രൈവര്‍ മരണപ്പെട്ടിരുന്നു. താമരശ്ശേരി ചുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മുഴുവന്‍ വാഹനങ്ങളും പക്രതളം ചുരം വഴിയാണ് കടന്ന് പോകാറുള്ളത്. മുഴുവന്‍ വാഹനങ്ങളും കടന്ന് പോകാന്‍ ആവശ്യമുള്ള സൗകര്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മഴ കനത്താല്‍ വയനാട്ടിലേക്കുള്ള വഴി  ഭാഗികമായി നിലക്കുമെന്നത് ചുരക്കം.
ചുരം റോഡികളിലൂടെയുള്ള വയനാടന്‍ യാത്ര പ്രതിസന്ധയിലാകുമ്പോഴും അധികൃതര്‍ക്ക് ബദല്‍ റോഡിനെ കുറിച്ച് മിട്ടാണ്ടമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനം ചെ്‌യ്ത ബദല്‍ റോഡ്  എങ്ങുമെത്താത്ത നിലയിലാണ്.  നിര്‍ദ്ദിഷ്ട മലയോര ഹൈവേയിലും  വയനാട് ബദല്‍ റോഡിന് ഇടം ലഭിച്ചിട്ടില്ല.  വിലങ്ങാട് മഞ്ഞക്കുന്ന് വഴിയാണ് ഇപ്പോള്‍ മലയോര ഹൈവേയുടെ സര്‍വ്വെ ആരംഭിച്ചിരിക്കുന്നത്. പാനോം വഴി സര്‍വ്വെ ആരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടുന്നത്. എന്നാല്‍ മാത്രമേ ബദല്‍ റോഡ് യഥാര്‍ത്ഥ്യമാവുകയുള്ളൂ. വിലങ്ങാട് പാനോത്ത് നിന്ന് 6 കീലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്് കുഞ്ഞോത്ത് എത്തിച്ചേരാം. ഇപ്പോള്‍ ഇവിടെ 6 മീറ്റര്‍ വീതിയില്‍ മണ്ണ് റോഡ് നിലവിലുണ്ട്.

ഇത് വഴി റോഡ് നിര്‍മ്മിച്ചാല്‍ കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത സഞ്ചാരപാത ഒരുക്കാം. നിലവില്‍ വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം റോഡിനും പക്രതളം ചുരം റോഡിനും അറ്റകുറ്റപണികള്‍ക്കായി വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്.

ഇതിന്റെ മൂന്നിലൊന്ന ചെലവില്ലാതെ ബദല്‍ റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാട്ടിലേക്ക് സുരക്ഷിതമായ ഗതാഗത സൗകര്യമൊരുക്കാം. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുങ്കിച്ചിറ വഴിയാണ് വിലങ്ങാട്  കുഞ്ഞോം ബദല്‍ റോഡ് കടന്ന്് പോകുന്നത്. ഇത് വഴിയുള്ള റോഡ് വികസനം ഇരുജില്ലകളിലേയും ടൂറിസം വികസനത്തിനും ഗുണകരമാണ്. 1977 ല്‍ അന്നത്തെ വനംവകുപ്പ് മന്ത്രി കുഞ്ഞമ്പു നിര്‍ദ്ദഷ്ട റോഡിന്റെ സാധ്യതകള്‍ പഠിക്കാനായി വിദഗ്ദ സമിതി രൂപീകരിച്ചെങ്കിലും ഒന്നും വെളിച്ചം കണ്ടിട്ടില്ല. എംഎല്‍എമ്മാരായ എ കണാരനും സത്യന്‍ മെകേരിയും ബദല്‍ റോഡിനായി പദയാത്ര നടത്തി.

വനഭൂമി വിട്ട്് കിട്ടാനുള്ള പരിസ്ഥിതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബദല്‍ റോഡ് സ്വപ്‌നങ്ങള്‍ അവസാനിച്ചു. നാദാപുരത്തിന് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം വനംമന്ത്രിയാപ്പോഴും സ്ഥലം എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര മന്ത്രി സഭയില്‍ ഇടം പിടിച്ചപ്പോഴും ബദല്‍ റോഡ് സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല.  വനംഭൂമി വിട്ട് കിട്ടുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. നിലവിലുള്ള 6 കിലോമീറ്റര്‍ റോഡില്‍ 2.67 കിലോമീറ്റര്‍ മാത്രമാണ് വനഭൂമിയിലൂടെ കടന്ന് പോകുന്നത്.

ഏറ്റെടുക്കുന്ന വനഭൂമിക്കായി പകരം ഭൂമി പൊന്നുവിലക്ക് ഏറ്റെടുത്തു നല്‍കാമെന്ന് ഇരു ജില്ലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വയനാടിനെ ബദല്‍ റോഡ് വഴി വിലങ്ങാടുമായി ബന്ധിപ്പിച്ചാല്‍ വയനാട്ടുകാര്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള ദൈര്‍ഘ്യം കുറഞ്ഞ സഞ്ചാര പാതയും ലഭ്യമാകും. നിലവില്‍ വിലങ്ങാട് നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറ്റല്ലൂര്‍ വഴി കൊട്ടിയൂരിനടുത്ത നെടുംപൊയിലെത്താം.

വടക്കേ മലബാറിന്റെ റെയില്‍വെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന തല്ലശ്ശേരി മൈസൂര്‍ റെയില്‍പാതയ്്ക്കും ഏറ്റവും ചെലവ് കുറഞ്ഞതും ലാഭകരമായി കണ്ടെത്തിയതും വിലങ്ങാട് പാനോം വഴിയുള്ള പാതയാണ്

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read