നാദാപുരം : ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് എൻ.എസ്.എസ്. ജില്ലാ സെൽ നൽകുന്ന പുരസ്കാരത്തിന് വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റ് അർഹരായി.
സപ്തദിന ക്യാമ്പിൽ നടപ്പാക്കിയ അക്ഷരദീപം നൈപുണി, തൊഴിൽ പരിശീലനം, കൃഷിക്കൂട്ടം, ദുരന്തനിവാരണ ബോധവത്കരണം, ഓണക്കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനം മുൻനിർത്തിയാണ് പുരസ്കാരം. എൻ.എസ്.എസ്. സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ പുരസ്കരം സ്കൂളിന് കൈമാറി.
മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പ്രശസ്തിപത്രം സ്കൂൾ അധ്യാപിക ജെ.പി. വിനീത കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പിൽനിന്ന് ഏറ്റുവാങ്ങി.