ബിജുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

By | Thursday November 1st, 2018

SHARE NEWS

നാദാപുരം: നാടിന് നഷ്ടമായത് മികച്ച കലാകാരനെയും. ഓർക്കാട്ടേരിയിൽ റോഡിലെ കലുങ്ക് നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണുണ്ടായ ദുരന്തം തകർത്തത് നാടിന്റെ തന്നെ പ്രതീക്ഷകളാണ്. വളരെ ചെറുപ്പത്തിൽ കുടുംബം  പുലർത്താനായി കൂലി പ്പണിക്കിറങ്ങിയ ബിജു കലയെയും നെഞ്ചോട് ചേർത്തു. രോഗിയായ അച്ഛനും അമ്മയ്ക്കും ഏക ആശ്രയമായിരുന്നു ബിജു .

          അധ്വാനശീലനായ ഈ യുവാവ് നാട്ടുകാർക്കും പ്രിയപ്പെട്ടവനാണ്. നാട്ടിലെ കലാ കൂട്ടായ്മകളിലും ജീവ കാരുണ്യയ രംഗത്തുമൊക്കെ സജീവമായ ബിജുവിന്റെ ദാരുണമായ മരണവാർത്ത മരണവാർത്ത കേട്ട് കൈവേലി ഗ്രാമം വിറങ്ങലിച്ചു. സിനിമയിലും നാടകങ്ങളിലുമൊക്കെ ചെറുവേഷങ്ങൾ ചെയ്തിട്ടുള്ള ബിജു ഗ്രാമീണ കലാ കൂട്ടായ്മകളിലെ സജീവ സാന്നിധ്യവമായ ബിജുവിന്റെ ദാരുണമായ മരണവാർത്ത കേട്ട് കൈവേലി ഗ്രാമം വിറങ്ങലിച്ചു.

സിനിമയിലും നാടകങ്ങളിലുമൊക്കെ ചെറുവേഷങ്ങൾ ചെയ്തിട്ടുള്ള ബിജു ഗ്രാമീണ കലാ കൂട്ടായകളിലെ സജീവ സാന്നിധ്യവുമായിരുന്നു. കലാ പരിപാടികളുടെ പോസ്റ്റർ ഒട്ടിക്കൽ മുതൽ കർട്ടൻവലിക്കൽവരെ സ്വയമേറ്റെടുത്ത് അതിന്റെ വിജയത്തിന് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് രംഗത്തിറങ്ങുമായിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു.

Loading...

കൈവേലിയുടെ മാത്രമല്ല വടകര മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങളുമായും അത്തരം വ്യക്തിതവ്യക്തിത്വങ്ങളുമായും ബിജു ആഴത്തിലുള്ള ബന്ധം നിലനിർത്തിയിരുന്നു. കൈവേലിയിലെ ചൂട്ട കൂട്ടായ്മയുടെയും പുരോഗമന കലാസാഹിത്യസംഘത്തിന്റയും എൻ.കെ.സി. വായനശാലയുടെയും പ്രവർത്തകനാണ്.

അമച്വർ, തെരുവുനാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിപ്പി എന്ന സിനിമയിലും ഊഞ്ഞാൽ ഗാന ദ്യശ്യാവിഷ്കാരത്തിലും അഭിനയിച്ചിട്ടുണ്ട്. പ്രളയ ദുരിതബാധിതരെ സഹായിക്കാൻ തെരുവുനാടകവുമായി ഊരുചുറ്റാൻ ഒരുങ്ങുന്നതിനിടയിലാണ് ഈ യുവകലാകാരന്റെ ജീവിതത്തിന്റെ തിരശ്ശീല താഴ്ന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്