Categories
Latest

നല്ല ഓർമകളും വാക്കുകളും പങ്കുവെച്ച് ബിനോയ് വിശ്വം; കുട്ടിക്കൂട്ടം കുടുബാംഗങ്ങൾ ഉത്സവമാക്കി

നാദാപുരം : എം. എൽ.എയായും മന്ത്രിയായും ഒരു പതിറ്റാണ്ട് കാലം ജനമനസ്സിൽ ഇടം നേടിയ നാദാപുരത്തെ കുറിച്ചുള്ള നല്ല ഓർമകളും വാക്കുകളും പങ്കുവെച്ച് ബിനോയ് വിശ്വം എം.പി.

തൂണേരിയിലെ കുട്ടിക്കൂട്ടം കുടുബാംഗങ്ങൾ അനുമോദന പരിപാടി ഉത്സവമാക്കി. കോവിഡ് മഹാമാരിയുടെ തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ എസ് എസ് എൽ സി പരീക്ഷയെഴുതി ഉന്നതവിജയം നേടിയ കുട്ടിക്കൂട്ടം കുടുബാംഗങ്ങളെ അനുമോദിച്ചുള്ള ചടങ്ങാണ് നാടിൻ്റെ ഐക്യപ്പെടലായത്.

മുൻ മന്ത്രിയും രാജ്യസഭാ എം
പി യുമായ ബിനോയ്‌ വിശ്വം ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹാമാരിയുടെ പ്രത്യേകസാഹചര്യത്തിൽ പ്രതിസന്ധികളെ അഭിമുഖീകരിച്ച് നമ്മുടെ കുട്ടികൾ നേടിയ ഉന്നത വിജയം സമാനതകളില്ലാത്ത ചരിത്രമാകുമെന്ന് അദ്ദേഹം പറഞ്ഞു.

എം എൻ കാരശ്ശേരി മാഷ്, ജില്ലാപഞ്ചായത്ത് മെമ്പർ കൂടത്താണ്ടി സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമേഷ് മാഷ്, വാർഡ് മെമ്പർ സുധ സത്യൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഹേമചന്ദ്രൻ മാസ്റ്റർ, ചരിത്രകാരനും ഗ്രന്ഥകർത്താവുമായ എം സി. ഹരീന്ദ്രൻ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ടി.എം ചന്ദ്രി കൈരളി കലാവേദി സ്ക്രട്ടറി വിനു വി.കെ എന്നിവർ സംസാരിച്ചു.

അഡ്വ. ഹരീഷ്, ഡോ. മുസ്തഫ, ഡോ. മുബഷിർ, സജീവൻ വി. വി. കെ എന്നിവർ നേതൃത്വം നൽകി.

സിനിമ സീരിയൽ നടൻ സ്തുതി കൈവേലിയുടെ സാനിധ്യം പരിപാടിക്ക് കൂടുതൽ മികവേകി.

വിദ്യാലയങ്ങളിലെ നേരിട്ടുള്ള പഠന രീതിയിൽ നിന്ന് വ്യത്യസ്തമായി കൂടുതലും ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിച്ചുള്ള പഠനം ആയിരുന്നിട്ടും പരിശ്രമവും നിശ്ചയദാർഢ്യവും കൊണ്ട് നേടിയ ഈ വിജയം തീർച്ചയായും അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖവ്യക്തിത്വങ്ങൾ പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Binoy Vishwam sharing good memories and words; The group of children celebrated with family

NEWS ROUND UP