ബി.ജെ.പി. പ്രകടനത്തില്‍ പങ്കെടുത്തെന്നാരോപിച്ച് വളയത്തെ മത്സ്യവില്പ്പനക്കാരനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം

By | Friday January 17th, 2020

SHARE NEWS


വളയം: ബി.ജെ.പി. പ്രകടനത്തില്‍ പങ്കെടുത്തെന്നാരോപിച്ച് വളയത്തെ മത്സ്യവില്പ്പനക്കരനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതായി പരാതി .   വളയം മൗവ്വഞ്ചേരിയിലെ എം.സി. ബാലനാണ്  വളയം പോലീസില്‍ പരാതിനല്‍കിയത്.

കഴിഞ്ഞദിവസം കുറ്റ്യാടിയില്‍നടന്ന ബി.ജെ.പി. പ്രകടനത്തില്‍ പങ്കെടുത്തെന്നും ഇയാളുടെ മത്സ്യ വില്‍പ്പന തടയണ മെന്നും ആരും മത്സ്യം വാങ്ങരുതെന്നും  ആവശ്യപ്പെട്ടാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നത്.

കുറ്റ്യാടിയില്‍ ബി.ജെ.പി. നടത്തിയ പ്രകോപനപരമായ പ്രകടനത്തില്‍ പങ്കെടുത്ത ആളായതിനാല്‍ ഇയാളില്‍നിന്ന് മത്സ്യം വാങ്ങരുതെന്ന  പ്രചാരണം കനത്തതോടെ മീന്‍വില്‍പ്പന നേര്‍പകുതിയായി കുറഞ്ഞു.

വളയത്തുനിന്ന് മത്സ്യം വാങ്ങി ജാതിയേരി, ചെറുമോത്ത് ഭാഗങ്ങളില്‍ സ്കൂട്ടറില്‍ വില്‍ക്കലാണ് ഇയാളുടെ പതിവ്  . കുറ്റ്യാടിയില്‍നടന്ന പ്രകടനത്തെക്കുറിച്ച് അറിയുകപോലും ഇല്ലെന്നും താന്‍ സി.പി.എം. അനുഭാവിയാണന്നും ബാലന്‍ പറയുന്നു.

മാത്രമല്ല, പൗരത്വനിയമഭേദഗതിക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിപാടികളില്‍ താന്‍ സജീവമായി പങ്കെടുത്തിരുന്നതായും ബാലന്‍ പറഞ്ഞു. വ്യാജസന്ദേശം പരത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബാലന്‍ വളയം പൊലീസില്‍ പരാതിനല്‍കി.

സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്