Categories
Latest

നാദാപുരത്ത് ബിജെപി വോട്ട് മറിച്ചു; അയ്യായിരത്തിലേറെ വോട്ട് കാണാനില്ല

നാദാപുരം : ഇഞ്ചോടിഞ്ച് പൊരുതി നാദാപുരത്ത് ഇ കെ വിജയന്‍വിജയിച്ചപ്പോൾ അയ്യായിരത്തിലേറെ ബി ജെ പി വോട്ട് കാണാനില്ല.

യു ഡി എഫ് സ്ഥാനാർത്ഥി പ്രവീൺ കുമാറുമായി ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന എൽഡിഎഫ് ആരോപണം ശരി വെക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകൾ.3,385 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്

നാദാപുരം മണ്ഡലത്തില്‍ ഇ കെ വിജയന്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 175671 വോട്ടില്‍ 80,287 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.

76,902 വോട്ട് നേടി അഡ്വ. കെ പ്രവീണ്‍കുമാര്‍ (ഐഎന്‍സി) രണ്ടാം സ്ഥാനത്തെത്തി. 10,290 വോട്ട് നേടി എം പി രാജന്‍ (ബിജെപി) മൂന്നാമതെത്തി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:
കെ.കെ നാസര്‍ മാസ്റ്റര്‍ (എസ്ഡിപിഐ) – 1,646
ശ്രീധരന്‍ കെ.കെ (നാഷണല്‍ ലേബര്‍ പാര്‍ടി) – 162
ടി. പ്രവീണ്‍കുമാര്‍ (സ്വത.) – 255 നോട്ട – 306 കണക്കുകൾ ഇതാണ് .

എന്നാൽ 14493 വോട്ടാണ് 2016ൽ ബി ജെ പി സ്ഥാനാർത്ഥി എം പി രാജന് നാദാപുരത്ത് ലഭിച്ചത്. 2011 ൽ ഇവിടെ മത്സരിച്ച പ്രകാശ് ബാബുവിന് 6480 വോട്ടുകളാണ് ലഭിച്ചത് .അഞ്ച് വർഷം കൊണ്ട് വോട്ട് ഇരട്ടിച്ചു.

ഈ കണക്ക് അനുസരിച്ച് സ്വാഭാവികമായും ഇരുപതിനായിരത്തിലധികം വോട്ട് ബിജെപിക്ക് മണ്ഡലത്തിൽ ലഭിക്കേണ്ടതാണ് .

ഇത് ലഭിച്ചില്ലെന്ന് മാത്രമല്ല ,കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിൽ നിന്ന് നാലായിരത്തി ഇരുന്നൂറിലധികം വോട്ടുകൾ ചോന്നു എന്നത് വ്യക്തമാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP