Categories
Latest

ഉമ്മത്തൂരിലെ സ്ഫോടനങ്ങളും വിധ്വംസക പ്രവർത്തനങ്ങളും അന്വേഷിക്കണം – എസ് ഡി പി ഐ

പാറക്കടവ് : ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ ഏറെ കാലമായി തുടരുന്ന രാത്രി കാല സ്ഫോടനങ്ങളും ഇപ്പോൾ പാറോൾ പ്രദീപന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് നടന്ന ഭാഗത്തെ താങ്ങ് തൂണുകൾ രാത്രിയുടെ മറവിൽ നീക്കം ചെയ്തതും ഉൾപ്പെടെയുള്ള വിധ്വംസക പ്രവർത്തനങ്ങളും അന്വേഷിക്കണമെന്ന് എസ് ഡി പി ഐ ആവശ്യപ്പെട്ടു.

നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള വിധ്വംസക ശക്തികളുടെ പുറപ്പാടിന്റെ അണിയറ ഒരുക്കങ്ങളായി കണ്ട് കൊണ്ട് ആ ശക്തികളെ നിയമത്തിന്റെ മുമ്പിലെത്തിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവണമെന്നും എസ് ഡി പി ഐ ചെക്യാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ പൊതു സമൂഹത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടലുകൾക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടാവും.

യോഗത്തിൽ പ്രസിഡണ്ട് ഉമർ കല്ലോളി അദ്ധ്യക്ഷത വഹിച്ചു. സജീർ സി.കെ.റഫീഖ് ടി എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Blasts and sabotage in Ummathur should be investigated - SDPI

NEWS ROUND UP