Categories

ചെക്ക്യാട് – പാറക്കടവ് റോഡിൽ തോണി ഇറക്കി സമരം

നാദാപുരം : ആഴകളോളമായി മഴ വെള്ളം റോഡിൽ പുഴപോലെ ഒഴുകുന്ന പാറക്കടവ് ചെക്ക്യാട് റോഡിൽ തോണിഇറക്കി പ്രതിഷേധ സമരം.

വർഷങ്ങളോളമായി തകർന്ന് കിടക്കുന്ന ചെക്ക്യാട് – പാറക്കടവ് റോഡ് പുനർ നിർമ്മിക്കാത്തതിനാൽ യാത്ര ഏറെ ദുരിതത്തിലാണ്.

മഴയിൽ വെള്ളം കയറി പുഴപോലെ ഒഴുകിയതോടെ പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട് .

ഒട്ടേറെ വാഹനങ്ങൾ അപകടത്തില്പെട്ട സാഹചൃര്യത്തിലാണ് റോഡിന് നടുവിലൂടെ തോണിയിറക്കി പ്രതിഷേധിച്ചത് .

യൂ ഡി എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ജില്ലാ കോൺഗ്രസ് സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്‌ഘാടനം ചെയ്തു .

സലിം ചെക്ക്യാട് അധ്യക്ഷനായി . അഡ്വ .ഫായിസ്‌ ചെക്ക്യാട് ,കെ കെ എച്ച് നിസാർ ,വി കെ അസ്സൂട്ടി ,കെ കെ റാഷിദ് ,എ കെ അശ്രഫ്, വി വി ഇസ്മായിൽ , മുഹമ്മദ് കൊയ്‌ലോത്ത് , പി എം അബ്‌ദു ,എം സൗദ്, ടി കെ അബ്‌ദുറഹ്മാൻ ,കരുവാൻ അബ്‌ദുല്ല ,നെല്ലൂർ മൊയ്‌ദു ,തൈക്കണ്ടി അബ്‌ദുല്ല ,എന്നിവർ നേതൃത്വം നൽകി

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP