Categories
Latest

യൂത്ത് ലീഗ് നേതാവിൻ്റെ വീടിന് നേരെ ബോബേറ്; അടിയന്തിര നടപടി വേണം- കെ എം സി സി

നാദാപുരം : തൂണേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസി: ഉം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി അംഗവുമായ കെ എം സമീറിൻ്റെ വീടിന് നേരെ നടന്ന ബോബേറിൽ കെ എം സി സി ശക്തമായി പ്രതിഷേധിച്ചു.

മേഖലയിൽസമാധാനം കൊണ്ട് വരാനും നിലനിർത്താനും വലിയ സേവനം ചെയ്ത പൊതു പ്രവർത്തകനാണ് സമീർ.

അസമാധാനം ക്ഷണിച്ച് വരുത്താനുള്ള സാമൂഹ്യ ദ്രോഹികളുടെ പ്രവർത്തനങ്ങളിൽ ഇത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെകരങ്ങൾ ഉണ്ടോഎന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്.

പ്രവാസി സമൂഹം കൂടുതൽ വസിക്കുന്ന ഈ മേഘലയിൽ പ്രവാസി കൂടിയായ സമീറിൻ്റെ വീടിന് നേരയുണ്ടായ അക്രമം ആശങ്കയുണ്ടാക്കുന്നതാണ്.

ബന്ധപ്പെട്ടവർ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരേണ്ടതാണെന്ന് ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ കെ ഇബ്രാഹിം ,
സെക്രട്ടറിഹസൻ ചാലിൽ എന്നിവർആവശ്യപ്പെട്ടു.

നാദാപുരം മേഘലയിലെ സമാധാനാന്തരീക്ഷം തകർത്ത് മുതലെടുപ്പ് നടത്താൻ ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്ത അക്രമമാണിതെന്നും പോലീസ് ജാഗ്രതയോടെ ഇടപെട്ട് അത്തരക്കാരെ ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടി നിയമ നടപടി സ്വീകരിക്കണമെന്നും സമാധാന പാലനത്തിന് അത് അത്യാവശ്യമാണെന്നം ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ ജന സെക്ര: കെ പി മുഹമ്മദ് പേരോട് ആവശ്യപ്പെട്ടു.

ദുബൈ കെ എം സി സി നാദാപുരം മണ്ഡലം പ്രസി: പറമ്പത്ത് അഷ്റഫ് ,ജനസെക്ര: വിവി സൈനുദ്ദീൻ എന്നിവരും സമീറിൻ്റെ വീട് ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP