മായ … പെൺ കരുത്തിന്റെ മാതൃക

By | Wednesday March 20th, 2019

SHARE NEWS

നാദാപുരം:വിലങ്ങാട് കളപ്പുരയ്ക്കൽ മധുവിന്റെയും ബിന്ദുവിന്റെയും മൂത്തമകളായ മായ മാതൃകാ മഹിളയും പെൺകരുത്തിന്റെ പര്യായവുമാണ് .സ്ത്രീ അബലയെല്ല മറിച്ച് കരുത്തിന്റെയും കാര്യപ്രാപ്തിയുടെയും മുഖമുദ്രയാണെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിക്കുന്ന മായ ജനഹൃദയങ്ങളിൽ ഇടപിടിക്കുകയാണ് .

Loading...

പ്രായം പത്തൊൻപതാണെങ്കിലും അതിൽ കവിഞ്ഞ പക്വതയുണ്ട് .ഒന്നര വർഷത്തോളമായി തപാൽ വകുപ്പിൽ ജോലി ചെയ്തുവരുന്നു .വിലങ്ങാട് പോസ്റ്റോഫീസിൽ നിന്നും ഏറാമല പോസ്റ്റോഫീസിലേക്ക് വന്നിട്ട് ആറ് മാസക്കാലമായി .എന്നും വിലങ്ങാട് നിന്നും സ്വയം വാഹനം ഓടിച്ച് കൊണ്ട് വളരെ ദൂരം സഞ്ചരിച്ചാണ് ഏറാമലയിൽ എത്തുന്നതും പോകുന്നതും .

ഏറാമലയിലെ പ്രധാന റോഡിലൂടെ ഒരു ചെറുപ്പക്കാരി പെൺകുട്ടി തനിയെ ചുറുചുറുക്കോടെ ഓട്ടോറിക്ഷാ ഓടിച്ചു പോകുന്നത് കണ്ടപ്പോൾ ശരിക്കും കൗതുകം തോന്നി .അന്വേഷിച്ച് അറിഞ്ഞപ്പോഴാണ് അത് നമ്മുടെ പോസ്റ്റോഫീസിൽ പുതുതായി ചാർജ്ജെടുത്ത മായ എന്ന പോസ്റ്റ് മാസ്റ്ററാണെന്ന് .

ചിലപ്പോൾ ബൈക്ക് അല്ലെങ്കിൽ ഓട്ടോറിക്ഷാ എന്ന വ്യത്യാസമേ ഉള്ളൂ .വാഹനങ്ങൾ ഓടിക്കാൻ മായയ്ക്ക് പ്രത്യേക കമ്പവും കഴിവുമുണ്ട് .ഓടിക്കാൻ ഇത്തിരി വിഷമമുള്ള കാലുകൊണ്ട് ക്ലച്ച് കൈകാര്യം ചെയ്യുന്ന സംവിധാനമുള്ള ഓട്ടോറിക്ഷയാണ് മായ അനായാസം ഓടിക്കുന്നത് .ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴേ മായ വണ്ടികളോടിക്കാൻ പഠിച്ചു .

ലൈസൻസ് കിട്ടിയതിന് ശേഷമാണ് ഇങ്ങനെ ദൂരയാത്രയൊക്കെ ചെയ്യുന്നത് .മായയുടെ അച്ഛൻ തന്നെയാണ് ഗുരു .അച്ഛന്റെ മുഖ്യ തൊഴിൽ ആശാരിപ്പണിയാന്ന് .അത് കഴിഞ്ഞാൽ ശേഷ സമയം വിലങ്ങാട് ടൗണിലെ ഓട്ടോ തൊഴിലാളിയുടെ വേഷമണിയും .അമ്മ വീട്ടിൽ നിന്നു തന്നെ തയ്യൽ വേല ചെയ്യുന്നു .ഏക സഹോദരി വെള്ളിയോട് ഗവ: സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് .

വളയം കുറുവന്തേരി റോഡിലെ ജൈവവ്യാപാരി നടത്തുന്ന മത്സ്യ കൃഷിയിലാണ് ഒരു ഓസ്കാർ മത്സ്യം വീണ്ടും

 

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്