കക്കംവള്ളിയിൽ വീട്ടിനുനേരെ ബോംബാക്രമണം; വ്യക്തിവിരോധമാണെന്ന് പോലീസ് നിഗമനം

By | Monday June 24th, 2019

SHARE NEWS
നാദാപുരം: കക്കംവള്ളിയിൽ അർധരാത്രി വീട്ടിനുനേരെ സ്റ്റീൽ ബോംബാക്രമണം. സംഭവത്തിന് പിന്നിൽ രാഷ്ട്രീയം ഒന്നും ഇല്ലെന്ന പ്രാഥമിക വിവര അടിസ്ഥാനത്തില്‍ വ്യക്തിവിരോധമാണെന്ന നിഗമനത്തില്‍  പോലീസിന്റെ അന്വേഷണം ഊര്‍ജിതമാക്കി.
പാറപ്പുറത്ത് താഴെക്കുനി യൂസുഫിന്റെ വീട്ടിന് നേരെയാണ് മൂന്ന് സ്റ്റീൽ ബോംബുകൾ എറിഞ്ഞത്. ഞായറാഴ്ച അർധരാത്രി രണ്ടര മണിയോടെയാണ് അക്രമം.

ഉഗ്രശേഷിയോടെ വീടിന്റെ ഒന്നാം നിലയിലെ ബെഡ് റൂമിലേക്കും രണ്ടെണ്ണം കോണിപ്പടിയുടെ ഭാഗത്തുമാണ് എറിഞ്ഞത്.സ്വിച്ച് ബോർഡിനടുത്ത് കൊണ്ട ബോംബ് മൂലം ചുമരിൽ വലിയ വിള്ളൽ സംഭവിച്ചിട്ടുണ്ട്.

ഭാഗ്യത്തിനാണ് വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. യൂസുഫിന്റെ മകൻ റിയാസ് ഉറങ്ങുന്ന ബെഡ് റൂമിലേക്കാണ് ആദ്യം എറിഞ്ഞത്. സ്ഫോടന ശബ്ദം കേട്ടതോടെ വീട്ടുകാർ ഉണർന്ന് ബഹളം വെച്ചു. പിന്നാലെയാണ് രണ്ട് ബോംബുകൾ എറിഞ്ഞത്.

നാദാപുരത്ത് നിന്നും പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Loading...

ഗർഭാശയ മുഴ പോലുള്ള സ്ത്രീജന്യ രോഗങ്ങളെക്കുറിച്ച് പ്രശസ്ത ഗൈനക്കോളജിസ്റ്റും നാദാപുരം ന്യൂക്ലിയസ് ഹെൽത്ത് കെയറിലെ കൺസൾട്ടൻറുമായ ഡോ എംകെ ഗീത ഇന്ന് നമ്മോട് സംസാരിക്കുന്നു

 

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്