Categories
Latest

ബി.എസ്.എസ് ഗോപാലൻ നിര്യാതനായി

നാദാപുരം : എടച്ചേരിയിലെ ആദ്യകാല പാർട്ടി പ്രവർത്തകനും ആലശ്ശേരിയി സി.പി ഐ.എം ബ്രാഞ്ച് സെകട്ടറിയുമായിരുന്ന പാറോൽ ഗോപാലൻ (60) നിര്യാതനായി.

വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതാവായിരുന്നു. എടച്ചേരിയിലെ ബി എസ് എസ് ലൈറ്റ് & സൗണ്ട് സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായിരുന്നു.

പരേതരായ കേളപ്പൻ മാണിക്യത്തിന്റെ മകനാണ്. സഹോദരങ്ങൾ: ചാത്തു, രാജു ഭാര്യ: വത്സല ,മക്കൾ :ലിജിന , ലിജിൽ മരുമക്കൾ: അനീഷ് (വേറ്റുമ്മൽ ) രാഖി പേരക്കുട്ടി ലിജൂട്ടൻ.

സോഷ്യൽ മീഡിയയിൽ വന്നൊരു അനുസ്മരണ കുറിപ്പ് വായിക്കാം…………………………

ബി.എസ്.എസ് – ഗോപാലേട്ടനും യാത്രയായി…. നമുക്ക് പ്രിയപ്പെട്ട ഒരു പാട് പേർ ഈയടുത്തകാലത്ത് മരണത്തിലേക്ക് നടന്നു പോയി ….

ബി.എസ്. എസ് എന്ന മൂന്നക്ഷരത്തെ വാടക വിതരണ രംഗത്തെ ബ്രാൻഡ് ആക്കിയ നമ്മുടെ പ്രിയപ്പെട്ട ഗോപാലേട്ടൻ – കല്യാണം സൽക്കാരം ഉത്സവം അങ്ങനെ എല്ലാ ആഘോഷങ്ങളും നമ്മൾ സംഘടിപ്പിക്കുമ്പോൾ വാടക നമുക്ക് ഗോപാലനെ ഏൽപ്പിക്കാം എന്നാണ് പറയാറ് – അത്രയേറെ ജനകീയനായിരുന്നു ഗോപാലേട്ടൻ .

നമ്മുടെ പ്രദേശത്തെ പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണത്തിന് വാടകസാധനത്തിന് ഗോപാലേട്ടനെ ഏൽപിച്ചാൽ കല്യാണം കഴിഞ്ഞ് ഗോപാലേട്ടൻ വാടകയുടെ പൈസ വാങ്ങാൻ വരുമ്പോൾ അത് എത്രയാണെന്ന് പോലും എണ്ണി നോക്കാതെ – അത് എന്റെ കീശയിലിട്ടോ എന്ന് പറഞ്ഞ് നടന്നു പോകുന്ന ഗോപാലേട്ടന്റെ ചിത്രം കാലത്തിന്റെ മാറാല എത്ര മൂടിയാലും മറഞ്ഞുപോകില്ല –

ഗോപാലേട്ടൻ ഒരു നല്ല മനുഷ്യ സ്നേഹിയായിരുന്നു അതിന്റെ ഏറ്റവും നല്ല ഉൽപ്പന്നമായ – കറകളഞ്ഞ കമ്യൂണിസ്റ്റും – ഗോപാലേട്ടന് ആലശ്ശേരിയിലെ മുഴുവൻ ആളുകളുടെയും പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു…. പ്രിയപ്പെട്ട – ഗോപാലേട്ടാ ….വിട… വിട… വിട….

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: BSS Gopalan passes away

NEWS ROUND UP