പോത്തുവളര്‍ത്തല്‍ വ്യാപകമാക്കി നാട്ടിന്‍പുറങ്ങള്‍

By | Friday December 13th, 2019

SHARE NEWS

കക്കട്ടില്‍: നാട്ടിന്‍പുറങ്ങളില്‍ പോത്തുവളര്‍ത്തല്‍ വ്യാപകമാവുന്നു. പശു, ആട് എന്നിവയെ വളര്‍ത്തുന്നതിനേക്കാള്‍ അധ്വാനവും പരിചരണവും കുറവായതിനാല്‍ ഇന്ന് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പോത്തുവളര്‍ത്തലിലേക്ക് തിരിഞ്ഞിരിക്കുന്നു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഇപ്പോള്‍ പോത്തുവളര്‍ത്തലിന് സഹായവുമായി രംഗത്തുണ്ട്. നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തില്‍ 17 വാര്‍ഡുകളിലായി 200 പോത്തുകുട്ടികളെ വിതരണം ചെയ്യുമെന്ന് വെറ്റിനറി ഡോക്ടര്‍ ജിത്തു പറഞ്ഞു. ബ്രഹ്മഗിരി ഹൈടെക് ഫാമില്‍നിന്നാണ് പോത്തുകുട്ടികളെ വാങ്ങുന്നത്.

ഒന്നോ രണ്ടോ പോത്തിനെ വാങ്ങി ബിസിനസ് തുടങ്ങിയവര്‍ ഇപ്പോള്‍ 10- ല്‍ കൂടുതല്‍ പോത്തിനെ വളര്‍ത്തുന്നുണ്ട്. മലയോരമേഖലയിലാണ് പോത്തുവളര്‍ത്തല്‍ കൂടുതലായി നടക്കുന്നത്. ആറുമാസത്തില്‍ താഴെ പ്രായമുള്ള പോത്തിന്‍കുട്ടികളെ വാങ്ങി ഒരുവര്‍ഷം വളര്‍ത്തി പിന്നീട് ഇറച്ചിക്കായി വില്‍ക്കുകയാണ് ചെയ്യുന്നത്. അന്‍പതിനായിരം രൂപയും, അതില്‍കൂടുതലും വില കിട്ടുമെന്ന് കച്ചവടക്കാരനായ സി.കെ. വാസു പറയുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്