നാദാപുരത്ത് ഓടുന്ന ബസ്സില്‍ നിന്നും തെറിച്ചു വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

By | Monday September 16th, 2019

SHARE NEWS
നാദാപുരം :അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ്സിൽനിന്ന്  പുറത്തേക്ക്‌ തെറിച്ചുവീണ്‌ യുവതിക്കും  മകൾക്കും  പരിക്കേറ്റു. പുറമേരി സ്വദേശിനി കൂവേരി കുന്നുമ്മൽ പി പി ജസ്ന (34), മകൾ അഞ്ച് വയസ്സുകാരി തനുശ്രീ എന്നിവർക്കാണ്‌ ബസ്സിൽനിന്ന്‌ വീണ്‌ പരിക്കേറ്റത്.
  വടകരയിൽനിന്ന് തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന കെസിആർ ബസ്സിൽ പുറമേരിയിൽനിന്നാണ്‌ ഇരുവരും കയറിയത്. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ഒരു കൈകൊണ്ട് ഡ്രൈവ് ചെയ്ത്‌ വരുന്നതിനിടെ  കക്കംവെള്ളി വളവിലാണ് അപകടമുണ്ടായത്‌.
    തലശേരിയിലെ സ്വകാര്യ ആശുപത്രി സ്റ്റാഫ് നേഴ്സായ ജസ്നയുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ട്‌.  മകൾ തനുശ്രീയുടെ മുഖത്തും  കൈക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും നാദാപുരം ഗവ. താലൂക്ക്  ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നാദാപുരം – മുട്ടുങ്ങൽ റോഡ് വികസനത്തിന്റെ ഭാഗമായി നാദാപുരം മുതൽ പുറമേരി വരെ റോഡ് വീതി കൂട്ടി ഒന്നാം ഘട്ട ടാറിങ്‌ പൂർത്തിയാക്കിയതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്