തൊട്ടില്‍പ്പാലം വടകര റൂട്ടില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

By | Tuesday January 14th, 2020

SHARE NEWS


നാദാപുരം :  ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തിയ ബസ്സുകള്‍ നിരന്തരം അടിച്ചു തകര്‍ക്കുന്നതിലും കുറ്റവാളികളെ പിടി കൂടത്തതിലും പ്രതിഷേധിച്ച്  തൊട്ടില്‍പ്പാലം വടകര  റൂട്ടിലോടുന്ന സ്വകാര്യബസുകള്‍  21 മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും.

തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. തലശ്ശേരി ഭാഗത്തുനിന്നും പേരാമ്പ്രയില്‍നിന്നും നാദാപുരം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ താലൂക്ക് അതിര്‍ത്തിയില്‍ നിന്ന് തിരിച്ചുപോയി പണിമുടക്കുമായി സഹകരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു

ഡിസംബറിലെ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ പി.പി. അയൂബിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെയാണ് ഇടയ്ക്കിടെ അക്രമം നടക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ക്ലീനര്‍ ഷിജിനെ തളീക്കരയില്‍ ആക്രമിച്ചു. മൂന്ന് ബസുകള്‍ തകര്‍ത്തു.

ഈ സംഭവങ്ങളിലൊന്നും പോലീസ് നടപടി സ്വീകരിക്കാത്തതുമൂലമാണ് അക്രമങ്ങള്‍ വര്‍ധിച്ചതെന്ന് യോഗം കുറ്റപ്പെടുത്തി.

യോഗത്തില്‍ എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി. രാമചന്ദ്രന്‍, പി.എം. വേലായുധന്‍, പി. അശോകന്‍, മജീദ് അറക്കിലാട്, വിനോദ് ചെറിയത്ത് എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്