Categories
Latest

നാദാപുരത്ത് ബസ്സുകൾ കൂട്ടിയിടിച്ചു ; നിരവധി പേർക്ക് പരിക്ക്

നാദാപുരം : നാദാപുരത്ത് ചാറ്റൽ മഴക്കിടെ ബസ്സുകൾ കൂട്ടിയിയിടിച്ചു.

യാത്രക്കാരില്‍  നിരവധി പേർക്ക് നിസ്സാര പരിക്ക്.

നാദാപുരം ഗവർമെന്റ് താലൂക്ക് ആശുപത്രി പരിസരത്താണ് അപകടം.

വടകര ഭാഗത്ത് നിന്നും വന്ന കെ എസ് ആർടിസി ബസ്സും കല്ലാച്ചി ഭാഗത്ത് സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.

ഇന്ന് രാവിലെ ആറരയോടെയാണ് അപകടം.

ചാറ്റൽ മഴയിൽ റോഡിൽ നിന്ന് തെന്നിയ  കെ.എസ് ആർട്ടിസി ബസ്സ് കൈവേലിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൺസ്റ്റാർ എന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷി പറഞ്ഞു.

സ്വകാര്യ ബസ്സ് നടപ്പാതയിലേക്ക് കയറിയ നിലയിലാണ്.

രണ്ട് ബസ്സുകളുടെയും മുൻ ഭാഗമാണ് അപകടത്തിൽ തകർന്നത്.

ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്ക് നിസ്സാര പരിക്കുകളാണുള്ളത്.

എന്നാൽ കെ.എസ് ആർടിസി ഡ്രൈവറുടെ പരിക്ക് അല്പം ഗുരുതരമാണ്.

നാദാപുരം – വടകര റൂട്ടിൽ രണ്ട് മണിക്കൂറുകളോളം ഗതാഗതം താറുമാറായി.

കെ. എസ് ആർ ടി സി . ഡ്രൈവർ വടകര പുത്തൂരിലെ സജിത്ത് കുമാർ (49) ന്റെ കാലിന് പരിക്ക് സാരമുള്ളതിനാൽ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Buses collide in Nadapuram during torrential rains.

NEWS ROUND UP