ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

By | Tuesday July 16th, 2019

SHARE NEWS
നാദാപുരം:  2018-19 അധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്വയം തയ്യറാക്കിയ അപേക്ഷയോടൊപ്പം, മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്ത് ജൂലൈ 27 നകം പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, സി. ബ്ലോക്ക്, നാലാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2376364.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്