ജില്ലയില്‍ നാളെ ബാലവേല വിരുദ്ധ ദിനാചരണം

By | Tuesday June 11th, 2019

SHARE NEWS

നാദാപുരം : ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജുവനൈല്‍ വിംഗ്, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ചൈല്‍ഡ്‌ലൈന്‍ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് നാളെ   കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ്, കൊയിലാണ്ടി, താമരശ്ശേരി പഴയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ പൊതുയോഗം, തെരുവുനാടകം, ഫ്‌ളാഷ്‌മോബ്, ബാലവേല വിരുദ്ധ ക്യാമ്പെയില്‍ എന്നിവ സംഘടിപ്പിക്കും.

Loading...

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ വൈകീട്ട്3-ന്
നടക്കുന്ന ചടങ്ങ് നഗരസഭാ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.പി രാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോഴിക്കോട് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സബ് ജഡ്ജ് ആന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എ.വി മുഖ്യപ്രഭാഷണം നടത്തും.

അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ എംവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ , ഫറോക്ക് അസി.ലേബര്‍ ഓഫീസര്‍ സുഗുണന്‍ പി, ഉദ്യോഗസ്ഥര്‍, സന്നദ്ധസേവകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  തുടര്‍ന്ന് വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ ബാലവേല വിമുക്ത സ്റ്റിക്കറുകള്‍ പതിക്കും

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്