വാണിമേൽ : സാമൂഹ്യ പരിവർത്തനം സാധ്യമാക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കമാൽ വരദൂർ.
വിരമിക്കലിന് ശേഷവും
സാമൂഹ്യ പുരോഗതിക്കാവശ്യമായ പ്രവർത്തനങ്ങളിൽ അധ്യാപകർ വ്യാപൃതരാവണമെന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന പുതിയ കാലത്ത് കുട്ടികൾക്കൊപ്പം അധ്യാപകരും വളരണമെന്നും അദ്ദേഹം പറഞ്ഞു.
വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമാൽ. മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് കുണ്ടിൽ അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ മാഗസിൻ പ്രകാശനം ചെയ്തു. ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന സി കെ കുഞ്ഞബ്ദുല്ല, ടി പി അബ്ദുൽ കരീം, കെ പി ആസ്യ, കെ ചന്ദ്രൻ, ഒ പി കുഞ്ഞമ്മദ്, പി പോക്കർ എന്നിവർക്കുള്ള ഉപഹാരങ്ങൾ പി ടി എ പ്രസിഡണ്ട് കല്ലിൽ മൊയ്തു, മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി ആലിഹസൻ, ട്രഷറർ എം കെ മജീദ് എന്നിവർ നൽകി. ഫോക് ലോർ അവാർഡ് നേടിയ റിട്ട. അധ്യാപകൻ കുന്നത്ത് മൊയ്തു വിനെ ചടങ്ങിൽ ആദരിച്ചു.
പ്രിൻസിപ്പൽ എൻ കെ മൂസ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ വി കെ മൂസ, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം കെ അഷ്റഫ്, നിയുക്ത ഹെഡ് മാസ്റ്റർ സി കെ മൊയ്തു, അധ്യാപകരായ പി പി അമ്മദ്,
കെ വി കുഞ്ഞമ്മദ്, റഷീദ് കോടിയൂറ
തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.