Categories
Latest

ചത്തോത്ത് – തയ്യിൽ മുക്ക് റോഡ് യാഥാർത്ഥ്യമായി

നാദാപുരം : എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പുറമേരി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ചത്തോത്ത് – തയ്യിൽ മുക്ക് റോഡിന്റെ ഉദ്ഘാടനം പാറക്കൽ അബ്ദുള്ള എം.എൽ.എ നിർവഹിച്ചു.

പ്രദേശവാസികളുടെ ദീർഘ നാളത്തെ ആവശ്യമായിരുന്നു ഈ റോഡ്. നൂറുക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഈ റോഡ് യാഥാർഥ്യമായതോടെ വലിയ രൂപത്തിലുള്ള യാത്ര പ്രശ്നത്തിനാണ് പരിഹരമായത്.

ചടങ്ങിൽ പുറമേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ എൻ. കെ അലിമത്ത് അധ്യക്ഷത വഹിച്ചു. ചിറയിൽ മൂസ ഹാജി, എം.സി.കെ അഹമ്മദ് ഹാജി, എം.സി സുബൈർ, മോഹനൻ കക്കാട്ട്, ശശി മാസ്റ്റർ നീലഞ്ചേരി കണ്ടി കുഞ്ഞബ്ദുള്ള, അമീർ കെ പി.സംസാരിച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Chattothu - Thayil Mook Road has become a reality

NEWS ROUND UP