മാലിന്യംകലര്‍ന്ന മണ്ണ് പുഴയോരത്ത് തള്ളാനുള്ള ശ്രമം തടഞ്ഞ് ചെക്യാട് ഗ്രാമപ്പഞ്ചായത്തംഗം

By | Friday January 24th, 2020

SHARE NEWS

വളയം:മാലിന്യംകലര്‍ന്ന മണ്ണ് പുഴയോരത്ത് തള്ളാനുള്ള ശ്രമം തടഞ്ഞ് ചെക്യാട് ഗ്രാമപ്പഞ്ചായത്തംഗം. കല്ലാച്ചി വളയം റോഡ് നവീകരണത്തിന്റെ ഭാഗമായി നീക്കംചെയ്ത മാലിന്യംകലര്‍ന്ന മണ്ണ് പുഴയോരത്തെ പൊതുസ്ഥലത്ത് തള്ളുന്നതു തടഞ്ഞ് പ്രതിഷേധവുമായി ഗ്രാമപ്പഞ്ചായത്തംഗം.

ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡംഗം അഹമ്മദ് കുറുവയിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് വിഷ്ണുമംഗലം ബണ്ടിനും പാലത്തിനും സമീപം ഒഴിഞ്ഞസ്ഥലത്ത് മാലിന്യം തള്ളിയത്.

കല്ലാച്ചിവളയം റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കല്ലാച്ചിവാണിമേല്‍ റോഡ് മുതല്‍ വിഷ്ണുമംഗലം ബണ്ടുവരെയുള്ള ഭാഗത്തെ മണ്‍കൂനകളും മാലിന്യവും നീക്കംചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇവിടങ്ങളില്‍ റോഡിന് ഇരുവശങ്ങളിലും മണ്‍തിട്ടകളും കോണ്‍ക്രീറ്റ് മാലിന്യവും കെട്ടിടാവശിഷ്ടങ്ങളും ഉള്‍പ്പെടെയുണ്ട്. പഴയ പൊട്ടിയ സ്ലാബ്, തെങ്ങിന്‍കുറ്റി, ടൈല്‍സ് കഷണങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവ റോഡില്‍ വര്‍ഷങ്ങളായി കിടക്കുന്നുണ്ട്.

പഞ്ചായത്തിലെ മാലിന്യംകലര്‍ന്ന മണ്ണ് ഇവിടെ തള്ളുമ്പോള്‍ മഴക്കാലത്ത് ഇവ ഒലിച്ചിറങ്ങി പുഴ മലിനമാകാന്‍ കാരണമാകുമെന്ന് പുഴസംരക്ഷണ സമിതി കണ്‍വീനര്‍ കൂടിയായ അഹമ്മദ് കുറുവയില്‍ പറഞ്ഞു. മണ്ണ് ഉടന്‍ നീക്കംചെയ്യണമെന്ന് നാട്ടുകാര്‍ കരാറുകാരനോട് ആവശ്യപ്പെട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്