ചെക്യാട് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി താക്കോൽ ദാനവും കുടുംബ സംഗമവും നടത്തി

By | Thursday January 2nd, 2020

SHARE NEWS

പാറക്കടവ്: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി യിൽ ഒന്നാം ഘട്ടത്തിൽ വിവിധ കാലഘട്ടങ്ങളിലായി പണി പൂർത്തീകരിക്കാൻ കഴിയാതിരുന്ന 15 പേരുടേയും രണ്ടാം ഘട്ടത്തിൽ പുതിയതായി 23 വിടുകളുടെയും പണി പൂർത്തീകരിച്ചവർക്കുള്ള താക്കോൽദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ് നിർവഹിച്ചു.

കുടുംബ സംഗമം ബ്ലോക്ക് മെമ്പർ എ ആമിന ടീച്ചർ ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി എച്ച് സഫിയ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ നസീമ കൊട്ടാരം സ്വാഗതം പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് കുറുവയിൽ, എടവലത്ത് മഹമൂദ്, മെമ്പർമാരായ സി കെ ജമീല, കെ ചന്ദ്രിക ടീച്ചർ, ലീല വയലിൽ, കെ പി കുമാരൻ, സി എച്ച് സമീറ, ആതിക്ക മുഹമ്മദ്.സെക്രട്ടറി ടി പി മുസ്തഫ, സി ഡി എസ് ചെയർപേഴ്സൻ മഹിജ, വി ഇ ഒ ബജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്