വളയത്ത് പൊളിഞ്ഞത് കലാപ നീക്കം; വീണ്ടും ആയുധ ശേഖരം ആശങ്കയോടെ നാട്

By | Saturday May 25th, 2019

SHARE NEWS

നാദാപുരം: ഒരു ഇടവേളക്ക് ശേഷം വളയത്ത് വീണ്ടും കലാപ നീക്കം. വൻ ആയുധ ശേഖരം കണ്ടത്തിയതിൽ ആശങ്കയോടെ നാട്.വളയം ലീഗ് കേന്ദ്രത്തിൽ നിന്ന് സ്ഫോടകശേഖരം പിടികൂടി. വളയം പള്ളിമുക്കിൽ നിന്നാണ് സ്റ്റീൽ ബോംബുകൾ അടക്കമുള്ള സ്പോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വളയം പോലീസ് നടത്തിയ പരിശോധനയിൽ 2 സ്റ്റീൽ ബോംബ്, 20 ഗുണ്ടുകൾ, ഇവ നിർമ്മിക്കാനുപയോഗിച്ച വെടിമരുന്ന് ശേഖരം എന്നിവ കണ്ടെത്തിയിട്ടുണ്ട്.

Loading...

സംഭവത്തിൽ വളയം പോലീസ് അന്വേഷണം തുടങ്ങി. വളയം ഒ പി മുക്കിൽ വീണ്ടും ബോംബേറുണ്ടായി. സി പി ഐ (എം) പ്രവർത്തകനായ സുരേന്ദ്രന്റെ വീടിന് നേരെ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ബോംബെറിഞ്ഞത്. വീട്ടിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

ഇന്നലെ ഇവിടെ സി പി ഐ (എം) അനുഭാവിയായ ഓണപറമ്പത്ത് കണാരന്റെ വീടിന് നേരെ ബോംബെറിഞ്ഞിരുന്നു, ഇവ പൊട്ടിയിരുന്നില്ല. പ്രദേശത്ത് ബോധപൂർവം സംഘർഷമുണ്ടാക്കാൻ ലീഗ് ശ്രമിക്കുകയാണെന്ന് സി പി ഐ (എം) നേതൃത്വം പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്