Categories
Latest

സർക്കാർ നീതി നിഷേധത്തിനെതിരെ ചെറുമോത്ത് സമര സംഗമം

നാദാപുരം : പള്ളികളിലെ ആരധനാ സ്വാതന്ത്ര്യം അനുവദിക്കുക, മദ്റസ പഠനത്തിന് വിഘാതമുണ്ടാക്കുന്ന രീതിയിൽ സ്കൂൾ പഠന സമയമാറ്റത്തിനുളള അണിയറ നീക്കം സർക്കാർ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി സമര സംഗമം.

സർക്കാർ നീതി നിഷേധത്തിനെതിരെ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ തലത്തിൽ സംഘടിപ്പിച്ച സമര സംഗമം ചെറുമോത്ത് നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസയിൽ ജില്ലാ സെക്രട്ടറി ടി.എം. വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

മദ്റസ കമ്മിറ്റി പ്രസിഡന്റ് എം.വി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.

മദ്‌റസ ഭാരവാഹികളായ ടി.സി സുബൈർ, കേരി അമ്മദ് ഹാജി, കോറോത്ത് അഹമ്മദ് ഹാജി, സി.കെ ഉസ്മാൻ ഹാജി, പി.കെ ഖാലിദ് മാസ്റ്റർ, ടി.പി ഹമീദ് ഹാജി, സി.എം കുഞ്ഞമ്മദ്, പി.ടി.കെ സിറാജ് മൗലവി, അബ്ദുറഹ്മാൻ മുസ്ല്യാർ, ലത്തീഫ് റഹ്മാനി മാമുണ്ടേരി, അനസ് വാഫി, ഫായിസ് മൗലവി നേതൃത്വം നൽകി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP