പാലം പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിച്ചില്ല: പക്രംതളം പാലം തകര്‍ന്നു

By | Friday July 27th, 2018

SHARE NEWS

പാലം പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിച്ചില്ല. പക്രംതളം പാലം തകര്‍ന്നു. അടിഭാഗത്തെ സിമന്റ് അടര്‍ന്ന് കമ്പികള്‍ പുറത്തെത്തി. ഭാരവാഹനങ്ങള്‍ പോകുമ്പോള്‍ പാലം കുലുങ്ങുകയാണ്. 50 വര്‍ഷം മുന്‍പാണു പാലം നിര്‍മിച്ചത്. കെഎസ്ടിപി ഏറ്റെടുത്ത ചുരം റോഡ് 10 വര്‍ഷം മുന്‍പ് വീതികൂട്ടി ടാര്‍ ചെയ്‌തെങ്കിലും പാലം പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിച്ചില്ല. വലിയ വളവിലാണ് പാലം. താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മുഴുവന്‍ വാഹനങ്ങളും ഇതുവഴിയാണ് പോവുന്നത്. പാലം പുതുക്കിപ്പണിയാന്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒട്ടേറെത്തവണ നിവേദനം നല്‍കിയെങ്കിലും നടപടിയില്ല

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read