2020 ല്‍ ചുഴലി ഗവഃ എൽ.പി ജില്ലയിലെ മികവുറ്റ വിദ്യാലയമാകും

By | Thursday October 10th, 2019

SHARE NEWS

വളയം: ചുഴലി ഗവഃ എൽ.പി സ്കൂളിൽ ഡിന്‍സ് ഹെല്‍ത്ത് കെയര്‍ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് ഏർപ്പെടുത്തി.
ചുഴലി ഗവഃ എൽ.പി സ്കൂളിനെ 2020 ആവുമ്പോഴേക്കും ജില്ലയിലെ മികവുറ്റ വിദ്യാലയമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പിടിഎ യും അനുബന്ധ കമ്മറ്റികളും ചേർന്ന് നടപ്പിലാക്കുന്ന “മിഷൻ 2020” പദ്ധതി വളയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എം .സുമതി ഉദ്ഘാടനംചെയ്തു.

പദ്ധതിയിലേക്കുള്ള ആദ്യ സമഗ്ര സംഭാവനയായി ഡിന്‍സ് ഹെല്‍ത്ത് കെയര്‍  എന്ന സ്ഥാപനത്തിന്റെ പേരിൽ ഏർപ്പെടുത്തിയ സ്കോളർഷിപ്പിന്റെ 2019 വർഷത്തേക്കുള്ള സംഖ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സുമതി സ്കൂൾ പ്രധാന അദ്ധ്യാപകന്‍ എം .രവിക്ക് കൈമാറി.

അഞ്ചു വർഷത്തേക്കുള്ള സ്കോളർഷിപ്പ് പ്രകാരം സ്കൂളിലെ അഞ്ചു വിദ്യാർത്ഥികൾക്ക് 2000/- രൂപ എന്നുള്ള നിലയിൽ 10000/-രൂപ ഓരോ വർഷവും സ്കൂളിന് കൈമാറും .തുടർച്ചയായ അഞ്ചു വർഷം ആകെ 50000/- രൂപ സ്ഥാപനം സ്കൂളിന് നൽകും .

വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പ്രചോദനമേകുക എന്നതാണ് സ്കോളര്ഷിപ്പിന്റെ ലക്‌ഷ്യം.ഡിന്‍സ് ഹെല്‍ത്ത് കെയര്‍ എം ഡി   ദിനേശന് സ്കൂളിന്റെ പേരിൽ നന്ദിയും സ്നേഹവും അറിയിച്ചു .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്