മുരളീധരന് വോട്ട് ചെയ്ത ആ സി.ഐ.ടി.യുക്കാരൻ ആര് ?

By | Saturday May 25th, 2019

SHARE NEWS

 


നാദാപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ട് ചോർന്നു എന്ന് പ്രചരിപ്പിക്കാൻ യുഡിഎഫ് അണികൾ വ്യാപകമായി പറയുന്ന ഒരു സംഭവമുണ്ട്. തെരഞ്ഞെടുപ്പിനെ കൈവേലി മേഖലയിലെ ഒരു ബൂത്തിൽ ഒരു സിഐടിയു നേതാവ് കെ മുരളീധരന്  വോട്ടു ചെയിതെന്നും, വോട്ടിംഗ് മെഷീനിലെ ബീപ് ശബ്ദംനിലക്കാത്തതുകൊണ്ട്   മറ്റുള്ളവർ അത് മനസ്സിലാക്കി എന്നുമാണ് യു ഡി എഫ്കാർ പ്രചരിപ്പിക്കുന്നത്.

Loading...

എന്നാൽ ഏതാണ് ബൂത്ത് എന്നോ? എന്താണ് സിഐടിയു പ്രവർത്തകരുടെ പേര് എന്നോ ആർക്കും അറിയില്ല.
സിപിഎം കേന്ദ്രങ്ങൾക്കും ഈ സംഭവത്തെ കുറിച്ച് അറിയില്ല എന്നാണ് അവർ പറയുന്നത്. വരും ദിവസങ്ങളിൽ എങ്കിലും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഒരു മാധ്യമ പ്രവർത്തകൻ ഇക്കാര്യം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ സോഷ്യൽ മീഡിയയിലും ഈ കാര്യം സജീവ ചർച്ചയായിരിക്കുകയാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്