പാദങ്ങൾ സുന്ദരമാക്കാം ;വീട്ടില്‍ നിന്ന് തന്നെ

By | Friday December 7th, 2018

SHARE NEWS

പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ മാത്രമല്ല, വ്യക്തത്വത്തിന്‍റെ കൂടി പ്രതിഫലനമാണ്​. അവ ശുചിയായി ഇരിക്കുന്നത്​ നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പലരും പാദസംരക്ഷണത്തിനായി സ്​പായിലേക്കും മറ്റും ഓടുന്നവരാണ്​. എന്നാൽ വീട്ടിൽ ലളിതമായി ചെയ്യാവുന്ന പല മാര്‍ഗങ്ങളുണ്ട്.

നാരങ്ങ പാദ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും നല്ലതാണ്.

മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്​. മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്​പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക്​ ഒരു സ്​പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിക്കുക. ഇത്​ ഉപയോഗിക്കുന്നതിന്​ മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാം. ആഴ്​ചയിൽ ഇത്​ മുന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാം

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read