Categories
latest news

അടച്ചിട്ട പാറക്കടവ് പ്രഥമിക ആരോഗ്യകേന്ദ്രം ഇന്ന് തുറക്കും; ഏഴ് പേർക്ക് കോവിഡ്,വളയത്ത് ജാഗ്രത ശക്തമാക്കി

നാദാപുരം: വളയത്ത് സ്വകാര്യചടങ്ങിൽ പങ്കെടുത്ത ആറ് പേരടക്കം വളയത്ത് ഏഴ് പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത ശക്തമാക്കി.

കഴിഞ്ഞദിവസം വളയം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എൺപത് പേർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയിരുന്നു. ഇതിൽ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വളയം മാരങ്കണ്ടിയിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ആറ് പേർ, ഒരു പോലീസുകാരൻ, എടച്ചേരി പഞ്ചായത്തിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം നടന്ന സ്വകാര്യപരിപാടിയിൽ പങ്കെടുത്ത ചെക്യാട് സ്വദേശികൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവർക്കും രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ച് വരുകയാണ്.

ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ചിട്ട പാറക്കടവ് പ്രഥമിക ആരോഗ്യകേന്ദ്രം അണുനശീകരണത്തിന് ശേഷം വെള്ളിയാഴ്ച തുറക്കും.

എടച്ചേരി പഞ്ചായത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇരിങ്ങണ്ണൂർ ടൗൺ, പഞ്ചായത്ത് റോഡ് പരിസരത്തെ എല്ലാ കടകളും രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെമാത്രം പ്രവർത്തിക്കും.

ഹോട്ടലുകൾ വൈകുന്നേരം അഞ്ചുവരെ പാഴ്‌സൽമാത്രം നൽകാനും ഒരാഴ്ചത്തേക്ക് മത്സ്യമാംസ കടകൾ പൂർണമായി അടച്ചിടാനും തീരുമാനിച്ചു. ഓട്ടോ, ടാക്സികൾ ഒരാഴ്ച നിർത്തിവെക്കും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP