Categories
Breaking News

വാണിമേൽ കുടുംബാരോഗ്യകേന്ദ്രം പ്രഖ്യാപനവും ഉദ്‌ഘാടനവും ഓൺലൈനിൽ നിർവഹിച്ചു മുഖ്യമന്ത്രി

വാണിമേൽ : ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെൽത്ത്‌ സെന്റർ കുടുംബാരോഗ്യകേന്ദ്രമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്‌ഘാടനവും ഓൺലൈനിൽ നിർവഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ

1989ൽ ആരംഭിച്ച ഈ പ്രാഥമിക ആരോഗ്യകേന്ദ്രം സർക്കാരിന്റെ ആർദ്രം പദ്ധതിയിലുൾപെടുത്തിയാണ് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്. ഇതോടെ ആശുപത്രിയിലെ ഒ.പി സമയം വൈകുന്നേരം 6 മണി വരെയായി ദീർഘിപ്പിക്കും. പുതുതായി ആരംഭിക്കുന്ന ലാബ് സൗകര്യം വൈകുന്നേരം 4മണി വരെ ലഭ്യമാകും.

ഡോക്ടർമാരെ കൂടാതെ ആശുപത്രിയിലെ മറ്റു സ്റ്റാഫുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. ശ്വാസകോശ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവക്ക് ആഴ്ച്ചതോറും സ്പെഷ്യൽ ക്ലിനിക്കുകൾ നടത്തും.

കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ വിപുലമായ സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കി വരുന്നത്. എൻആർ എച്ച് എം ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതത്തിൽ നിന്നും 17 ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഇകെ വിജയൻ എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും നാളെ നടക്കുകയാണ്.

അഷ്‌റഫ്‌ കൊറ്റാല ചെയർമാനും ടി. പ്രദീപ്‌കുമാർ കൺവീനറുമായ ആശുപത്രി സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ആശുപ്രതി പ്രവേശനകവാടം, ഡിജിറ്റൽ ബോർഡ്, എന്നിവ ഉൾപ്പെടെ വിവിധ സാധനസാമഗ്രികകൾ സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യമേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരും പങ്കെടുക്കും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP