Categories
Breaking News

തീരാദുരിതം; കല്ലാച്ചി വെള്ളത്തിനടിയിൽ

നാദാപുരം : മഴയൊന്ന് പെയ്താൽ കല്ലാച്ചിക്കാർക്ക് തീരാദുരിതം. സംസ്ഥാന പാത പുഴ കണക്കെ ഒഴുകുന്നു.

കടകളിൽ വെള്ളം കയറുമെന്ന ആശങ്കയിൽ വ്യാപാരികളും . ഇന്നലെ മുതൽ നിർത്താത്തെ പെയ്യുന്ന മഴയിൽ കല്ലാച്ചി ടൗൺ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാണ്.

അഴുക്കു ചാലിൽ നിന്നും മത്സ്യ മാർക്കറ്റിൽ നിന്നുമുള്ള മാലിന്യം കലർന്ന വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്.

നാദാപുരം – കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി കോർട്ട് റോഡ് ജംഗ്ഷൻ മുതൽ പെട്രോൾ പമ്പിന് താഴെ വരെ റോഡിൽ നിറയെ മലിന ജലം കുത്തി ഒഴുകുകയാണ്.

അശാസത്രീയ മായ ഡ്രൈനേജ് നിർമ്മാണം കാരണം ടൗണിലെ വെള്ള കെട്ടിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷാവർഷം വ്യാപാരികൾക്കാണ് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP