Categories
latest news

കോവിഡ് രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ കൂറ; നാദാപുരത്ത് പ്രതിഷേധം

നാദാപുരം: ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകുന്ന കോവിഡ് കോവിഡ് ഫസ്റ്റ് ലൈൻ സെൻ്ററിൽ രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ കുറെയെ കണ്ടെത്തി.

എം ഇ ടി കോളേജിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് സെന്ററിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്കാണ് മീൻ കറിയിൽ കുറയെ കണ്ടെത്തിയത്.

കുറയെ കിട്ടിയതിനെ തുടർന്ന് ഭക്ഷണം വലിച്ചെറിഞ്ഞ് രോഗികൾ പ്രതിഷേധിച്ചു.

നാദാപുരത്തെ എഫ്എൽ ടി.സി സെന്ററിനോട് പഞ്ചായത്ത് തുടക്കം മുതലേ അലംഭാവം കാണിക്കുകയാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ഭക്ഷണത്തിന് കലക്ട്രേറ്റിൽ നിന്ന് ആവശ്യമായ പണം ലഭിക്കുമെന്നിരിക്കെ ഭക്ഷണം യഥാവിധി എത്തിക്കാൻ പഞ്ചായത്ത് അധികൃതർ മടിക്കുകയാണ്.

നാട്ടിലാകെ ആദ്യ ഘട്ടത്തിൽ പഞ്ചായത്തുകൾ കോറന്റെൻ സെന്റർ ആരംഭിച്ചപ്പാഴും നാദാപുരം പഞ്ചായത്ത് തികഞ്ഞ അലംഭാവമാണ് കാണിച്ചത് എന്ന പരാതി ഉയർന്നു.

കുറയെ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രകടനം നടത്തി.
ഷഹറാസ്, രജീഷ്. നിഖിത , അശ്വന്ത് എന്നിവർ നേതൃത്വം നൽകി

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP