പൗരത്വ ബില്ലിനെതിരെ കുന്നുമ്മല്‍ സഖാക്കളുടെ ഓര്‍മ്മ ചോപ്പ്

By | Tuesday January 14th, 2020

SHARE NEWS

കുറ്റ്യാടി: ‘ പൗരത്വത്തിന് പേര് പറഞ്ഞ് അന്യമതസ്ഥരെ ഭിന്നിപ്പിച്ചും ദേശീയതയുടെ പേര് പറഞ്ഞ് മാനവരാശിയെ ഭിന്നിപ്പിച്ചു’ .രാജ്യം കലുഷിതമാകുമ്പോള്‍ നിങ്ങള്‍ എന്ത് നേടാന്‍ ‘ എന്ന് തുടങ്ങുന്ന സമകാലിക പ്രസക്തിയുള്ള സമരഗാനം ഏറെ ശ്രദ്ധേയമായി
.
എസ് എഫ് ഐ കുന്നുമ്മല്‍ മേഖലയിലെ പഴയകാല പ്രവര്‍ത്തരുടെ കൂട്ടായ്മയായ ‘ കുന്നുമ്മല്‍ സഖാക്കള്‍ ‘ വാട്‌സ് ആപ്പ് ഗ്രൂപ്പ് കുടുംബ സംഗമത്തിന്റെ ഭാഗമായിട്ടാണ് കാലിക പ്രസ്‌കതി ഏറെയുള്ള ഗാനം അവതരിപ്പിച്ചത്. വി കെ രഘുപ്രസാദ് , പി എം ബിജുമോന്‍ , വി പി വിജേഷ് , ഒ പി ശ്രീജേഷ് , ബനീഷ് വി പി , പി ടി രഞ്ജിത്ത് , പി സി ലീനിഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയത്.

പെയ്തു തോരാത്ത പഠന സമര ഓര്‍മ്മകളുമായി അവര്‍ വീണ്ടും ഒത്തു കൂടിയപ്പോള്‍ പഴയ ഓര്‍മ്മ പുതുക്കലിനോടൊപ്പം വര്‍ത്തമാന കാഘട്ടത്തിലെ ജനാധിപത്യധ്വസംനങ്ങള്‍ക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. ഫാസ്റ്റിസ്റ്റ്് ഭരണകൂടം വിദ്യാര്‍ത്ഥി സമൂഹത്തെ വേട്ടായാടുമ്പോള്‍ വേദനിക്കുന്ന മനസ്സുമായാണ് മുന്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ ഒത്തു ചേര്‍ന്നത്.

മെകേരി ഗവ കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി കെ കെ ഷനിത്ത് ഉദ്ഘാടനം ചെയ്തു.

വി പി സുനില്‍ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിന്‍ വി പി വിജേഷ് സ്വാഗതവും പി എം ബിജുമോന്‍ നന്ദിയും പറഞ്ഞു.

രാവിലെ 9.30 ന് ആരംഭിച്ച പരിപാടി വൈകീട്ട് 6 മണി വരെ നീണ്ട് നിന്നു. കുടുംബ സമേതം 100 ഓളം പേര്‍ പരിപാടിയില്‍ പങ്ക് ചേര്‍ന്നു.

ജീവ കാര്യുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സംഗമത്തിന്റെ ഭാഗമായി തീരുമാനമെടുത്തു

രിപാടി കെ കെ ഷനിത്ത് ഉദ്ഘാടനം ചെയ്തു. വി പി സുനില്‍ അധ്യക്ഷത വഹിച്ചു. രാവിലെ 9.30 ന് ആരംഭിച്ച പരിപാടി വൈകീട്ട് 6 മണി വരെ നീണ്ട് നിന്നു. കുടുംബ സമേതം 100 ഓളം പേര്‍ പരിപാടിയില്‍ പങ്ക് ചേര്‍ന്നു.

ജീവ കാര്യുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഗ്രൂപ്പ് അഡ്മിന്‍ വി പി വിജേഷ് അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്