കടത്തനാട് രാജാസ് സ്‌കൂളിന് കംപ്യൂട്ടര്‍ വിതരണവും പ്രതിഭകളെ ആദരിക്കലും

By | Friday January 24th, 2020

SHARE NEWS

 


പുറമേരി:കടത്തനാട് രാജാസ് സ്‌കൂളിന് കെ. മുരളീധരന്‍ എം.പി.യുടെ പ്രാദേശികവികസന ഫണ്ടില്‍നിന്ന്  കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണംചെയ്തു.

രണ്ടുലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണംചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം കെ. മുരളീധരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാര്‍ഥിപ്രതിഭകളെ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍ അധ്യക്ഷനായി. ടി. സുധീഷ്, ബിന്ദു പുതിയോട്ടില്‍, ഷംസു മഠത്തില്‍, ബീന കല്ലില്‍, സ്‌കൂള്‍ മാനേജര്‍ പി.കെ. രാമകൃഷ്ണന്‍, കെ.കെ. ദിനേശന്‍, കെ.ടി.കെ. ബാലകൃഷ്ണന്‍, മരക്കാട്ടേരി ദാമോദരന്‍, സി.കെ. ഇബ്രാഹിം, എന്‍.കെ. രാജഗോപാല്‍, സജീന്ദ്രന്‍, മനോജ് മുതുവടത്തൂര്‍, പ്രിന്‍സിപ്പല്‍ ഹേമലത തുടങ്ങിയവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്