Categories
Latest

ചെമ്പകം പൂത്തു; വിദ്യാർത്ഥികൾക്ക് സുഗന്ധം പകരാൻ

വളയം : സാംസ്ക്കാരിക മണ്ഡലത്തിൽ ചെമ്പകം പൂത്തു. വിദ്യാർത്ഥികൾക്ക് സുഗന്ധം പകരാൻ.

ചെമ്പകം ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ് ചെക്കോറ്റയുടെ നേതൃത്വത്തിൽ 165 ൽ പരം അംഗനവാടി, സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ക്ലബ്ബ് അംഗം റിജിൽലാലിന്റെ അകാല വിയോഗത്തിന്റെ രണ്ടാം അനുസ്മരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉൽഘാടനം വളയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി പ്രദീഷ് നിർവഹിച്ചു .

വൈസ് പ്രസിഡന്റ് നിഷ, വാർഡ് മെമ്പർ ശശീധരൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Copper blossoms; To impart fragrance to the students

NEWS ROUND UP