Categories
Latest

വാണിമേലിൽ വീണ്ടും കോവിഡ് ; അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്

നാദാപുരം:  വാണിമേലിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു, അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. കരുകുളം വാർഡിൽ വാണിമേൽ പഞ്ചായത്തിലെ കരുകുളത്താണ് രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് ആയത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സമ്പർക്കപ്പട്ടിക വലുതാണെന്നും ഒരാളുടെ സമ്പർക്കപ്പട്ടിക അപൂർണമായതിനാൽ കടകളിലും മറ്റും കുട്ടികളേയും പ്രായമായവരേയും അയക്കരുതെന്നും ആരോഗ്യവകുപ്പ് പറയുന്നു. ചാപ്പകെട്ടിയപറമ്പത്ത് ഭാഗം മൈക്രോ സോണാണായി മാറ്റിയിട്ടുണ്ട്. രോഗികളുമായി സമ്പർക്കം ഉള്ളവർ സ്വയം ക്വാറൻ്റീനിൽ പോകണമെന്നും കരുകുളം ആർ ആർ ടി അറിയിച്ചു.

NEWS ROUND UP