Categories
Latest

ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ കോവിഡ് ;ചെക്യാട്ട് പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു

നാദാപുരം : ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ കോവിഡ് .ചെക്യാട്ട് പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു. ചെക്യാട്ട് ആറ് ആരോഗ്യപ്രവർത്തകർ അടക്കം ഏഴുപേർക്ക് കോവിഡ്.

ഇതേത്തുടർന്ന് ചെക്യാട് പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു. ഇന്നലെ വളയം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ 80 പേരുടെ സ്രവം ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ അണുനശീകരണത്തിനായാണ് ചെക്യാട് ആശുപത്രി അടച്ചത്. ഇതിനുശേഷം അടുത്തദിവസം തുറക്കും.

തിരുവനന്തപുരത്തുനിന്നെത്തിയ ആരോഗ്യപ്രവർത്തകയ്ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് പുതുതായി പോസിറ്റീവായ ആറുപേർ.

അഞ്ചുവയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP