Categories
Latest

കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മയെ പൊതു കിണറ്റിൽ മരിച്ച നിലയിൽ

നാദാപുരം : പുറമേരി പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച വീട്ടമ്മയെ പൊതു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുനിങ്ങാട്ടെ തുണ്ടിയിൽ നാരായണി (67 )യെയാണ് മരിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇവർക്കും മകനും മരുമകൾക്കും കൊവിഡ് പോസിറ്റീവായിരുന്നു.

രാവിലെ നാരായണിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പൊതു കിണറിൽ മൃതദേഹം കണ്ടത്.

ഭർത്താവ്: പരേതനായ കേളപ്പൻ മക്കൾ: ചന്ദ്രി, ബീന, നാണു. മരുമക്കൾ : അശോകൻ കല്ലാച്ചി,

രാജൻ കുനി ങ്ങാട് ,അനിത കേട്ടേമ്പ്രം. സഹോദരങ്ങൾ: പരേതരായ കണാരൻ, മാണി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: covid confirmed housewife found dead in public well

NEWS ROUND UP