Categories
Flash News

കോവിഡ്; സൗജന്യ യാത്രാ സൗകര്യം ഒരുക്കി ഇരിങ്ങണ്ണൂർ സഹകരണ ബാങ്ക്

നാദാപുരം : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സൗജന്യ യാത്രാ സൗകര്യം ഒരുക്കി ഇരിങ്ങണ്ണൂർ സഹകരണ ബാങ്ക്.

ബേങ്ക് പ്രവർത്തന പരിധിയായ തൂണേരി, എടച്ചേരി പഞ്ചായത്തുകളിലെ കോവിഡ് രോഗികൾക്കും, ക്വാറൻ്റീനിൽ കഴിയുന്നവർക്കുമാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്.

ബാങ്ക് പ്രസിഡണ്ട് പി.കെ സുകുമാരൻ ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡ് രോഗികൾക്കും, സമ്പർക്കത്താൽ ക്വാറൻ്റീനിൽ കഴിയുന്നവർക്കും കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനും, ആശുപത്രി സന്ദർശനത്തിനുമായാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്.

താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെട്ടാൽ ആശുപത്രികളിലേക്കും തിരിച്ച് വീടുകളിലും എത്തിക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പരുകൾ:
9048011747
7994610784
9846881710

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: covid-iringannur-co-operative-bank-provides-free-travel-facilities

NEWS ROUND UP