ഉറവിടം വ്യക്തമാകാതെ നാദാപുരത്ത് വീണ്ടും കോവിഡ് രോഗി

By | Wednesday July 29th, 2020

SHARE NEWS


നാദാപുരം : ഉറവിടം വ്യക്തമാകാതെ നാദാപുരത്ത് വീണ്ടും കോവിഡ് രോഗി.

നാദാപുരത്തും വാണിമേലും ഒരാൾക്കുവീതം രോഗം. വാണിമേൽ ഗ്രാമപ്പഞ്ചായത്തിൽ നടത്തിയ നാലാമത്തെ പരിശോധനയിൽ ഒരാൾക്കുകൂടി പോസിറ്റീവ്.

21 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഒരാൾക്ക് പോസിറ്റീവായത്. വെള്ളിയോട് സ്വദേശിയാണ്.

കോഴിക്കോട് ടൗണിൽ ജ്വല്ലറിയിലെ ജീവനക്കാരനാണ്. വാണിമേലിലെ 70 പേർക്ക് പി.സി.ആർ. ടെസ്റ്റും നടത്തി.

ഇതിന്റെഫലം രണ്ടുദിവസംകൊണ്ട് അറിയുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഒരു നാദാപുരം സ്വദേശിക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പിരിശോധനയിൽ പോസറ്റീവായി.

ഇയാൾ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇയാളുടെ താണ് ഉറവിടം വ്യക്തമാകാതത്.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്