നാദാപുരത്ത് കോവിഡ് രോഗികൾ ഇരുട്ടിലായി; ജനകീയ ദുരന്ത നിവാരണ സേന വെളിച്ചമെത്തിച്ചു

By | Tuesday September 15th, 2020

SHARE NEWS

നാദാപുരം: കുട്ടികളും വൃദ്ധരുമടക്കം എൻമ്പതോളം കോവിഡ് രോഗികളെ പാർപ്പിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് മണിക്കൂറുകളോളം സെൻ്റർ ഇരുട്ടിലായി.

കല്ലാച്ചി പാലോംചാൽ മലയിൽ പ്രവർത്തിക്കുന്ന നാദാപുരം എംഇ ടി കോളെജിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലാണ് രോഗികൾ ദുരിതത്തിലായത്. കോളേജിലെ ഇലക്ട്രിക്ക് വയറിംഗിലെ തകരാറ് കാരണമാണ് ചൊവ്വാഴ്ച്ച പകൽ വൈദ്യുതി നിലച്ചത്.

ഇരുട്ടിലായതിനാൽ മെഴുകുതിരി വെളിച്ചത്തിലാണ് രോഗികൾ ഭക്ഷണം കഴിച്ചത്. നാദാപുരം ജനകീയ ദുരന്ത നിവാരണ സേനയുടെ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി രോഗികൾ ദുരിതം വിവരിച്ചുള്ള ഓഡിയോ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ഇൻവേർട്ടർ തകരാറിലായതും ദുരിതം ഇരട്ടിച്ചു.

രാത്രി പത്ത് മണിയോടെ നാദാപുരം ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങളായ ഇലക്ട്രീഷ്യൻമാർ ഇവിടെ വെളിച്ചം പുന:സ്ഥാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ രോഗികളടക്കം എൻപത് പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്