നാദാപുരം: കോവിഡ് പിശോധനക്ക് തുക ഈടാക്കിയതുമായി ബന്ധപ്പെട്ട് വിവാദ ഉയരുകയും ഇന്നലെ ഒറ്റയാൾ സമരം നടക്കുകയും ചെയ്ത പശ്ച്ചാത്തലത്തിൽ വിശദീകരണവുമായി നാദാപുരത്തെ ലൈഫ് ലാബ് അധികൃതർ രംഗത്തെത്തി.
നിലവിൽ 2100 രൂപയുണ്ടായിരുന്ന ആർ ടി പി സി ആർ ടെസ്റ്റ് സർക്കാർ പ്രത്യേക ഉത്തരവ് പ്രകാരം ജനുവരി രണ്ടാം തിയതി മുതൽ 1500 രൂപയാക്കി നിശ്ചയിച്ചു.
അതുപ്രകാരം 1500 രൂപ നിരക്കിൽ ഈടാക്കി വരവെ ജനുവരി 15ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം ആ നിരക്ക് സ്റ്റേ ചെയ്തു 2100 രൂപ യായ നിരക്ക് തന്നെ ഈടാക്കാൻ അനുമതി നൽകി. ഇതിനിടയിൽ ജനുവരി ഇരുപത്തിയൊന്നാം തീയതി 2100 രൂപ നൽകി ടെസ്റ്റ് നടത്തിയ ചെറുമോത്ത് സ്വദേശിക്ക് അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം മാനേജ്മെന്റ് 600 രൂപ പ്രത്യേക ഡിസ്കൗണ്ട് ചെയ്ത് ഇരുപത്തിരണ്ടാം തീയതി തിരിച്ചു കൊടുത്തു.
അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ആദ്യത്തെ ബിൽ മാറ്റി ഡിസ്കൗണ്ട് ബിൽ ആയ 1500 രൂപയ്ക്ക് ഉള്ളത് കൊടുത്തു. അതിനുശേഷം ഈ വ്യക്തി സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഏതാണ്ട് നാലു മിനിറ്റ് ദൈർഘ്യമുള്ള വോയ്സ് ക്ലിപ്പും രണ്ട് ബില്ലുകളും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും എല്ലാവരും പോയി 600 രൂപ തിരിച്ചു വാങ്ങണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഈ വിഷയത്തിൽ ലാബ് മാനേജ്മെന്റ് നാദാപുരം പോലീസിൽ പരാതി നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ചെറുമോത്ത് സ്വദേശിയെ വിളിപ്പിച്ച് രണ്ട് പേരിൽ നിന്നും നാദാപുരം സബ്ഇൻസ്പെക്ടർ കാര്യങ്ങൾ മനസ്സിലാക്കി 2100 രൂപ വാങ്ങിയതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും തിരിച്ചു നൽകിയ 600 രൂപ അദ്ദേഹത്തിന് മാത്രം നൽകിയ പ്രത്യേക പരിഗണന പ്രകാരം ആണെന്നും അറിയിക്കുകയും ചെയ്തു.
ഇതിനുശേഷം ഇന്നലെ സാമൂഹ്യപ്രവർത്തകൻ പൊടുപ്പിൽ മൂസ്സ എന്ന വ്യക്തി രാവിലെ മുതൽ ലൈഫ് ലാബിന് മുന്നിൽ ഏകാംഗ സമരം നടത്തിയിരുന്നു. ലൈഫ് ലാബ് ആർ ടി പി സി ആർ ടെസ്റ്റിന് അന്യായമായി വാങ്ങിയ സംഖ്യ ടെസ്റ്റിന് വിധേയമായവർക്ക് തിരിച്ചു കൊടുക്കുക എന്നായിരുന്നു ആവശ്യം.
ഇതിനിടയിൽ നാദാപുരം സബ്ഇൻസ്പെക്ടർ അദ്ദേഹത്തെയും,ലാബ് മാനേജ്മെന്റ്നെയും നേരിട്ട് സ്റ്റേഷനിൽ വിളിപ്പിച്ച് ടെസ്റ്റുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും വിശദമായി പരിശോധിച്ച് ചാർജ് ഈടാക്കിയതിൽ യാതൊരു വിധത്തിലുള്ള അന്യായവും കാണിച്ചില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം സമരം അവസാനിപ്പിക്കുകയും ചെയ്തു.
ഇതുവരെ ഉണ്ടായ എല്ലാ ആരോപണങ്ങളും അപവാദങ്ങളും ചില തെറ്റിദ്ധാരണകളുടെയും,ചില കുബുദ്ധികൾ നല്ല നിലയിൽ നടക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും,ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഇനിയും ആർക്കെങ്കിലും വല്ല സംശയവും ഉണ്ടെങ്കിൽ ഏതൊരാൾക്കും മാനേജ്മെന്റിനെ സമീപിക്കാവുന്നതാണ്.
ഈ സ്ഥാപനവുമായി സഹകരിച്ചു കൊണ്ടിരിക്കുന്ന നല്ലവരായ ജനങ്ങളുടെ എല്ലാ വിധ സഹകരണങ്ങളും തുടർന്നും ഉണ്ടാവണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. എന്ന്, മാനേജ്മെന്റ്,ലൈഫ് ലാബ്സ് നാദാപുരം.