നാദാപുരം : കോവിഡ് 19 ടെസ്റ്റിന്റെ പേരിൽ സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ സംഖ്യ വാങ്ങി നാദാപുരത്തെ ചില ലാബുകൾ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ കൊള്ളയടിക്കുന്നതായി പരാതി.
നാദാപുരം ഗവ.ആശുപത്രി പരിസരത്തെ ലൈഫ് ലാബിനെതിരെയാണ് പ്രവാസി അധികൃതർക്ക് പരാതി നൽകിയത്.
വിദേശത്ത് പോകുന്നതിനായി ലാബിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയ ഇയാളിൽ നിന്നും 2100 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
അധികൃതർ പരാതി കൊടുത്തതിനെ തുടർന്ന് 600 രൂപ തിരിച്ചേൽപ്പിക്കുകയായിരുന്നു. നിരവധി പേരിൽ നിന്നും ഇത്തരത്തിൽ അമിതചാർജ് ഈടാകിയതായും പരാതി ഉണ്ടായിട്ടുണ്ട്.