നാദാപുരത്തും കോവിഡ് ചികിത്സ; 100 പേർക്ക് സൗകര്യമുള്ള എം ഇ ടി യിൽ രോഗികളുടെ എണ്ണം എണ്‍പതായി

By | Monday September 14th, 2020

SHARE NEWS


നാദാപുരം: രോഗവ്യാപനത്തിനിടയിൽ നാദാപുരത്തെ ആദ്യ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. കല്ലാച്ചി എം.ഇ.ടി. കോളേജിലാണ് സെന്ററർ പ്രവർത്തനം ആംഭിച്ചത്.

ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച സെന്ററിൽ ആദ്യദിനത്തിൽ നാല് പേരെയാണ് പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രിയിൽ കോഴിക്കോട് കോർപ്പറേഷനിലെ 42 രോഗികളെ പ്രവേശിപ്പിച്ചു. പരിസരത്തെ ഗ്രാമപ്പഞ്ചായത്തുകളിലെ 18 രോഗികളും എത്തി.

100 പേർക്ക് സൗകര്യമുള്ള സെന്ററിൽ രോഗികളുടെ എണ്ണം രണ്ട് ദിവസം കൊണ്ട് 80 ആയി. ഡോ. ശ്യാമിന്റെ നേതൃത്വത്തിലാണ് നാദാപുരത്തെ കോവിഡ് സെന്റർ പ്രവർത്തിക്കുന്നത്.

15 മെഡിക്കൽ ഉദ്യോഗസ്ഥരെയും മൂന്ന് ശുചീകരണ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ജില്ലാഭരണകൂടം നടത്തുന്ന സെന്ററിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത് നാദാപുരം ഗ്രാമപ്പഞ്ചായത്താണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്