Categories
Latest

വാണിമേലിൽ കോവിഡ് ഗുരുതരാവസ്ഥ ഇല്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ

വാണിമേൽ : കോവിഡ് -19 മഹാമാരിയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ വാണിമേൽ ഗ്രാമപഞ്ചായത്ത് വിപുലമായമായ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചതായും നിലവിൽ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാർഡുകളെ കണ്ടയിൻമെന്റ് സോണിലേക്ക് മാറ്റാനുള്ള സാഹചര്യമില്ലെന്നും ആയതിനാൽ പഞ്ചായത്തിൽ സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് അതീവ ഗുരുതരാവസ്ഥ ഇല്ലെന്നും വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതായി യുള്ള ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവർ.

നിരന്തരമായ ഇടപെടലിന്റെ ഫലമായി കോവിഡ് വ്യാപനം തൂണേരി ബ്ലോക്കിൽ ഏറ്റവും കുറഞ്ഞ കോവിഡ് രോഗികളുള്ള പഞ്ചായത്താക്കി മറ്റാനും കഴിഞ്ഞിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത്‌ തല ആർ.ആർ.ടി യോഗം ചേർന്ന് പ്രവർത്തന രൂപരേഖ തയ്യാറാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ്തല ആർ.ആർ.ടി കൾ പുന:സംഘടിപ്പിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പഞ്ചായത്ത്‌ തല ആർ.ആർ.ടി യോഗ തീരുമാനപ്രകാരം വ്യാപാരികളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് കടകളിൽ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകുകയും പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ബോധവൽക്കരണ മൈക്ക് പ്രചരണം നടത്തുകയും ചെയ്തിട്ടുണ്ട്.

വ്രതാനുഷ്ഠാന കാലമായതിനാൽ ആരാധനാലയങ്ങളിൽ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആരാധനാകർമ്മങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ദിവസേന പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മോണിറ്ററിംഗ് സമിതി കാര്യങ്ങൾ വിലയിരുത്തുകയും വേണ്ട സഹായസഹകരണങ്ങൾ ഉദ്യോഗസ്ഥ സന്നദ്ധപ്രവർത്തകർ മുഖേന നടപ്പിലാക്കി വരികയും ചെയ്യുന്നു.

ReadMore : കോവിഡ് പ്രതിരോധം വാണിമേലിൽ താളം തെറ്റിയതായി ആക്ഷേപം

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരപ്പുപാറ ആശുപത്രിയിൽ വെച്ച് കോവിഡ് വാക്സിനേഷനും കോവിഡ് ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകളും നടത്തി വരുന്നു.

നിലവിൽ സർക്കാർ നിർദേശ പ്രകാരം കോവിഡ് വാക്സിനേഷന് വേണ്ടി 3 മെഗാ ക്യാമ്പുകൾ വ്യത്യസ്ത മേഖലകളിൽ നടത്തിയിട്ടുണ്ട്.

പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് സെക്ട്രൽ മജിസ്‌ട്രേറ്റുമാരും പോലീസും കൃത്യമായ ഇടപെടൽ നടത്തി വരുന്നുണ്ട്.

ഈ പ്രവർത്തനങ്ങൾക്കെല്ലാം ഏകോപനം നടത്തുന്നതിന് പ്രത്യേക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കോവിഡ് കൺട്രോൾ റൂം പഞ്ചായത്ത്‌ ഓഫീസിൽ പ്രവർത്തിച്ചു വരുന്നു.

ഈ ഓഫീസ് മുഖേനെ ദിവസേനയുള്ള പഞ്ചായത്ത്‌ തല റിപ്പോർട്ട് ജില്ലാഭരണകൂടത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്.

നിലവിൽ രണ്ട് ദിവസമായി നടന്ന ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ പരിശോധനഫലം വൈകുന്നതിന്റെ കാരണം ജില്ലയിൽ നടന്ന അരലക്ഷത്തോളം ടെസ്റ്റ്‌ പരിശോധനഫലങ്ങൾ ഒന്നിച്ചു പ്രഖ്യാപിക്കാനുള്ള സാങ്കേതികതകരാറുകൾ കാരണമാണെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതായി സുരയ്യ ടീച്ചർ പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: covid was not in critical condition in Vanimel. Suraya Teacher

NEWS ROUND UP