Categories
NADAPURAM

സിപിഐ എം നേതാവ് ടി കണ്ണൻ മാസ്റ്റർ അന്തരിച്ചു

നാദാപുരം: വാണിമേലിലെ കർഷക-കമ്യൂണിസ്റ്റ് നേതാവ് ടി കണ്ണൻ മാസ്റ്റർ നിര്യാതനായി.

നിരത്തുമ്മൽ പീടിക, ചേലമുക്ക് പ്രദേശങ്ങളിലെ സാമൂഹിക വികസന റിലീഫ് പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു കണ്ണൻ മാസ്റ്റർ.

ചിയ്യൂർ എൽ.പി.സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന മാസ്റ്റർ വലിയ ശിഷ്യസമ്പത്തിന്നുടമയാണ്.

നല്ല ഒരു കർഷകനായിരിക്കുമ്പോഴും കർഷകത്തൊഴിലാളികളുടേയും സമൂഹത്തിൽ അടിത്തട്ടിൽ നിൽക്കുന്നവരുടേയും സേവനത്തിന് തന്റെ സമയവും പദവികളും വിനിയോഗിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു.

ഭാര്യ: ജാനു . സിപിഐ എം മുൻ വാണിമേൽ ലോക്കൽ കമ്മിറ്റി അംഗവും വാണിമേൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.

വാട്ടർ അതോറിറ്റി കോൺട്രാക്ക്റ്റർ പ്രവീൺ കുമാർ,
സിപിഐ എം വാണിമേൽ ലോക്കൽ സെക്രട്ടറിയും നാദാപുരം ഏരിയാ കമ്മറ്റി അംഗവുമായ ടി. പ്രദീപ് കുമാർ, സിറാജ് ദിനപത്രം സീനിയർ സബ് എഡിറ്റർ ടി പ്രദീഷ് എന്നിവർ മക്കളാണ്.

മരുമക്കൾ: റീജ( ചേലത്തോട്) സീന (അധ്യാപിക ധർമ്മടം -മരുതോങ്ങര) റിഷ കോ രമ്പത്ത് (അധ്യാപിക ചേന്ദമംഗലം എൽ പി സ്ക്കൾ)

സഹോദങ്ങൾ: അച്ചുതൻ,പരേതനായ കുഞ്ഞിരാമൻ

NEWS ROUND UP