SHARE NEWS


നാദാപുരം: സി.പി.ഐ ഇരിങ്ങണ്ണൂർ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ടി.കെ പുരുഷുവിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങണ്ണൂരിൽ നടന്ന കമ്യൂണിസ്റ്റ് കുടുംബസംഗമം സി .പി .ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. സി. സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.പി സുരേന്ദ്രൻ, സി പി രാഘവൻ, സുധീർ മാണിക്കോത്ത് പ്രസംഗിച്ചു. പഴയ കാല പാർട്ടി നേതാക്കളെ ആദരിച്ചു.
ഇരിങ്ങണ്ണൂരിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം സി.പി.ഐ കണ്ണൂർ ജില്ലാ എക്സി: അംഗം വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സന്തോഷ് കക്കാട്ട് പ്രസംഗിച്ചു.